ഭര്‍ത്താവ് ടിക് ടോക് ചെയ്യുന്നത് വിലക്കിയപ്പോള്‍ യുവതി ആത്മഹത്യ ചെയ്തു; വിഷം ക‍ഴിക്കുന്ന വിഡിയോ ടിക് ടോക്കിലിട്ടു

  • Post category:news
  • Reading time:1 min read
You are currently viewing ഭര്‍ത്താവ് ടിക് ടോക് ചെയ്യുന്നത് വിലക്കിയപ്പോള്‍ യുവതി ആത്മഹത്യ ചെയ്തു; വിഷം ക‍ഴിക്കുന്ന വിഡിയോ ടിക് ടോക്കിലിട്ടു

ചെന്നൈ: ടിക് ടോക് ഉപയോഗിക്കരുതെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തു. വിഷം കഴിക്കുന്ന ദൃശ്യങ്ങള്‍ മരിക്കുന്നതിന് മുമ്പ് യുവതി ടിക് ടോക്കില്‍ പോസ്റ്റും ചെയ്തു. തമിഴ്നാട് അരിയല്ലൂരിലാണ് സംഭവം. 24കാരിയായ അനിതയാണ്, ഭര്‍ത്താവ് ടിക് ടോക്ക് ഉപയോഗിക്കുന്നത് തടഞ്ഞതിന്‍റെ പേരില്‍ ആത്മഹത്യചെയ്തത്.

വെളുത്ത കുപ്പിയില്‍ നിന്നും അനിത വിഷം കഴിക്കുന്ന ദൃശ്യങ്ങള്‍ വിഡിയോയില്‍ കാണാം. ടിക് ടോക്ക് മൂലം അനിത കുട്ടികളെ ശ്രദ്ധിക്കുന്നില്ലെന്ന് അയല്‍വാസികള്‍ സിംഗപ്പൂരില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ടിക് ടോക് ഉപയോഗിക്കരുതെന്ന് ഭര്‍ത്താവ് അനിതയെ വിലക്കി. ഇതിന്‍റെ പ്രതികരണമായാണ് അനിത ആത്മഹത്യ ചെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

0Shares