മൈസൂരു: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യുവ സന്യാസി അറസ്റ്റില്‍. രാമകൃഷ്ണ നഗറിലെ അനില്‍ ആചാര്യയാണ് അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതി ശ്യാമപ്രസാദ് ഭാര്‍തി സ്വാമിജിയുടെ ശിഷ്യനാണ് ഇയാള്‍. കുവേപുനഗര്‍ പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ സ്വാമി സത്യങ്ങള്‍ വെളിപ്പെടുത്തി. സ്വാമിജിയും ശിഷ്യന്മാരും ഇരയായ യുവതിയുടെ ഭര്‍ത്താവ് രാജേഷ് ബോറയുടെ അനുവാദത്തോടെയായിരുന്നു പീഡനം. സെപ്റ്റംബര്‍ നാലിന് അര്‍ധരാത്രിയിലാണ് സ്വാമിയും ശിഷ്യന്മാരും യുവതിയുടെ വീട്ടിലെത്തിയത്.
പിന്നീട് ഭര്‍ത്താവിന്റെ ഒത്താശയോടെ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. പിന്നീട് യുവതി നല്‍കിയ പരാതിയിലാണ് സ്വാമിജിയുടെയും ശിഷ്യന്മാര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതി നല്‍കിയതോടെ ഭര്‍ത്താവ് ഒളിവില്‍ പോയിരുന്നു.
ഭര്‍ത്താവിൻ്റെ ഒത്താശയോടെ ലൈംഗീക പീഡനം; സന്യാസിയുടെ ശിഷ്യന്‍ അറസ്റ്റില്‍