ഭര്‍ത്താവിനെ ഉപേക്ഷിച്ച യുവതി കാമുകനായ പോലിസുകാരന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍.

  • Post category:news
  • Reading time:1 min read
You are currently viewing ഭര്‍ത്താവിനെ ഉപേക്ഷിച്ച യുവതി കാമുകനായ പോലിസുകാരന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍.

തിരുവനന്തപുരം: കണിയാപുരം മസ്താന്‍ മുക്കില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കഴക്കൂട്ടം സ്റ്റേഷന്‍കടവ് സ്വദേശിനി 32കാരിയായ രാജിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ രാജിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് രാജിയുടെ മൃതദേഹം ആ.ര്‍.ഡി.ഒയുടെ നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരം താലൂക്ക് തഹസില്‍ദാര്‍ സുനില്‍ എസ് നായരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമാര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ ഒരു വര്‍ഷമായി കണിയാപുരത്തുള്ള വാടക കെട്ടിടത്തിലാണ് രാജി താമസിക്കുന്നത്. യുവതിയുടെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് കഴിഞ്ഞ രണ്ടര വര്‍ഷമായി ശ്രീകാര്യം പോലീസ്റ്റേഷനിലെ പോലീസുകാരനായ സജിത്തിന്റെ കൂടെയാണ് താമസം. എന്നാല്‍ ഇരുവരും നിയമപരമായി കല്യാണം കഴിച്ചിട്ടില്ല.

തുമ്പ പോലീസ്റ്റേഷനില്‍ സജിത് ജോലി ചെയ്തിരുന്ന സമയത്താണ് ഇരുവരും തമ്മില്‍ പരിചയപെടുന്നതും പിന്നീട് ഒരുമിച്ച് താമസിക്കുന്നതും. രാജിയുടെ അഞ്ച് വയസുള്ള കുഞ്ഞും ഇവരോടൊപ്പമാണ് താമസിക്കുന്നത്. ഇന്നലെ രാത്രി 11.30 ഓടെ യുവതി തൂങ്ങി മരിച്ച വിവരം സജിത്താണ് യുവതിയുടെ ബസുക്കളെയും പോലീസിനെയും അറിയിച്ചത്. സംഭവ സമയത്ത് സജിത്തും കുഞ്ഞും വീട്ടില്‍ ഉണ്ടായിരുന്നു. ഇയാള്‍ മിക്കവാറും മദ്യപിച്ചെത്തി യുവതിയെ ആക്രമിക്കാറുണ്ടെന്ന് നേരത്തേ യുവതി പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. ഇതാണ് ദുരുഹതായി ബന്ധുക്കള്‍ പറയുന്നത്. സജിത്ത് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. സജിത്തിനെ കഠിനംകുളം പോലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്ത് വരികയാണ്.

0Shares