ഭര്‍തൃവീട്ടുകാര്‍ നോക്കിനില്‍ക്കെ യുവതി തൂങ്ങിമരിച്ചു; സംഭവം തടയാതെ ഭര്‍ത്യവീട്ടുകാര്‍ ദൃശ്യം പ്രചരിപ്പിച്ചു;വിഡിയോ കാണാം

  • Post category:news
  • Reading time:1 min read
You are currently viewing ഭര്‍തൃവീട്ടുകാര്‍ നോക്കിനില്‍ക്കെ യുവതി തൂങ്ങിമരിച്ചു; സംഭവം തടയാതെ ഭര്‍ത്യവീട്ടുകാര്‍ ദൃശ്യം പ്രചരിപ്പിച്ചു;വിഡിയോ കാണാം

ലക്‌നൗ: ഭര്‍ത്താവിന്റെ വീട്ടുകാര്‍ നോക്കിനില്‍ക്കെ യുവതി ആത്മഹത്യചെയ്തു. കണ്‍മുമ്പില്‍ നടന്ന മരുമകളുടെ ആത്മഹത്യചെയ്യുന്നത് തടയാതെ നോക്കി നിന്ന ഭര്‍തൃവീട്ടുകാര്‍ ഇത് റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചു. ഉത്തര്‍ പ്രദേശിലെ മഥുരയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗീത എന്ന ഇരുപത്തിയാറുകാരിയായ യുവതിയാണ് തൂങ്ങിമരിച്ചത്. അടിച്ചിട്ട മുറിയുടെ ജനാലയിലൂടെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. യുവതി തൂങ്ങിമരിക്കാനായി ഫാനില്‍ കുരുക്കിടുന്നത് കണ്ട് ചിലര്‍ അരുതെന്ന് പറഞ്ഞു.

 

https://www.youtube.com/watch?v=zb2DHAxQrOk

എന്നാല്‍ ഒരു പുരുഷന്‍ ‘അവള്‍ പോയി മരിക്കട്ടെ, ആരും തടയേണ്ട’ എന്നു പറയുന്നതും കേള്‍ക്കാം. യുവതിക്ക് മാനസികവും ശാരീരകവുമായി ക്രൂരപീഡനം ഏറ്റിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സംഭവത്തില്‍ ഭര്‍ത്താവ് രാജ് കപൂര്‍, ഭര്‍തൃ മാതാവ് വിമലാ ദേവി എന്നിവരെ പോലിസ് അറസ്റ്റുചെയ്തു.

0Shares