
ഭരണഘടനയെയും ജനാധിപത്യത്തെയും കുരുതി കൊടുക്കുന്ന തീരുമാനമാണ് മോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ സര്‍ക്കാര്‍ കാശ്മീര്‍ വിഭജനത്തിലൂടെ നടപ്പിലാക്കിയതെന്ന് രമേശ് ചെന്നിത്തല. ആര്‍.എസ്.എസ് സംഘപരിവാര്‍ അജണ്ടയാണ് ഇതിലൂടെ വ്യക്തമായത്. ഇത് ഇന്ത്യക്ക് ആപത്താണ്.

ഈ വിഭജനത്തിലൂടെ കാശ്മീരിനെ മാത്രമല്ല ഇന്ത്യയിലെ ജനങ്ങളെയാണ് മോദിയും അമിത് ഷായും വിഭജിച്ചിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ചര്‍ച്ചകളും സംവാദങ്ങളും നടത്താതെ പാര്‍ലമെന്റിനെ ഇരുട്ടില്‍ നിര്‍ത്തിയാണ് ഈ ജനാധിപത്യ അട്ടിമറി നടത്തിയത്. കലുഷിതമായ കശ്മീരിലെ പ്രശ്നങ്ങള്‍ കൂടുതല്‍ ആളിക്കത്തിക്കാനായിരിക്കും ഈ നടപടി വഴി വയ്ക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
https://www.facebook.com/rameshchennithala/posts/2533767413348416?__xts__%5B0%5D=68.ARBS8oPIDLByP-waXOI4auQi6BDRND7vVfZz5Wig9sTxTajorMcTA7YWNtvcZfajAbXcc3fY2brHPGVbU_ss9w1hp1D7ixlV76hBEZbjpIoqBP-kbtmH4lYR2qqUbMic_20LfBUmLErvpwyU6dHY4r6Xpj_kqe1Syu98LWMDzpgjq1hfYCd1SpwgyWGVJXGUW66L1NaUkIbhXMgrlK2dYr_8fMgaN1d3PJypFb4eXfMmbon9gBo13h5KG4k0gVgvQ0cr1TW0auTcPULtdnP7wrVwIZgmeMeIFr_lyofyz1Do1wicV_q_7eqKykhe1rPibpxKkXL_w9reI6EDdQ34cw&__tn__=-R
