പാലക്കാട്: കടമ്പഴിപ്പുറത്ത് ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. കടമ്പഴിപ്പുറം മാവടി ഗോപാലകൃഷ്ണന്റെ മകള്‍ അനഘ (8)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം അനഘയടക്കം 70 പേര്‍ക്കാണ് വിവാഹ സല്‍ക്കാരത്തിനിടെ ഭഷ്യവിഷബാധയേറ്റത്. ഇതില്‍ 30 പേര്‍ കടമ്പഴിപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നു.

അനഘയും ഇവിടെ ചികിത്സയിലായിരുന്നു. എന്നാല്‍ അനഘയുടെ നില വഷളായതോടെ പെരുന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ വിഷബാധയേറ്റ മറ്റൊരു കുട്ടിയുടെ നില ഗുരുതരമാണ്. കടമ്പഴിപ്പുറം ഗവണ്‍മെന്റ് യു.പി. സ്‌കുളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അനഘ.