ഭക്ഷണ റേഷനിലെ അഴിമതി പുറത്തു കൊണ്ടുവന്ന ജവാനെ അറസ്റ്റ് ചെയ്‌തെന്ന് ഭാര്യ.

  • Post category:news
  • Reading time:1 min read
You are currently viewing ഭക്ഷണ റേഷനിലെ അഴിമതി പുറത്തു കൊണ്ടുവന്ന ജവാനെ അറസ്റ്റ് ചെയ്‌തെന്ന് ഭാര്യ.

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ചൂണ്ടികാണിക്കുന്ന വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്ത ബി.എസ്.എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവ് അറസ്റ്റിലെന്ന ആരോപണവുമായി ജവാന്റെ ഭാര്യ രംഗത്ത്. വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നാണ് ഭാര്യയുടെ ആരോപണം. സ്വയം വിരമിക്കാന്‍ തേജ് ബഹദൂര്‍ പരാതി നല്‍കിയെങ്കിലും അധികൃതര്‍ അത് നിരസിച്ചുവെന്നും ഭാര്യ അറിയിച്ചു.

മറ്റാരുടെയോ ഫോണില്‍ വിളിച്ചാണ് ഇക്കാര്യം തന്നെ അറിയിച്ചതെന്നാണ് ഭാര്യയുടെ വെളിപ്പെടുത്തല്‍. താന്‍ ഇവിടെ കടുത്ത മാനസീക പീഡനം അനുഭവിക്കുന്നുണ്ടെന്നും ജവാന്‍ പറഞ്ഞതായി ഭാര്യ ആരോപിച്ചു. എന്നാല്‍ ഈ ആരോപണങ്ങളൊക്കെ ബി.എസ്.എഫ് നിഷധിച്ചിട്ടുണ്ട്. ജവാനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിനെതിരെ അന്വേഷണം മാത്രമാണ് നടക്കുന്നതെന്നുമാണ് അധികൃതര്‍ അറിയിച്ചത്.

0Shares