ഭക്ഷണ പാഴ്‌സലിനെ ചൊല്ലി തര്‍ക്കം: ഹോട്ടലുടമയെ അക്രമി വെടിവെച്ചിട്ടു (വീഡിയോ കാണാം)

  • Post category:news
  • Reading time:1 min read
You are currently viewing ഭക്ഷണ പാഴ്‌സലിനെ ചൊല്ലി തര്‍ക്കം: ഹോട്ടലുടമയെ അക്രമി വെടിവെച്ചിട്ടു (വീഡിയോ കാണാം)

ഉത്തര്‍പ്രദേശ്: പാഴ്‌സലിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഭക്ഷണശാലയുടെ ഉടമയെ ഭക്ഷണം കഴിക്കാനെത്തിയ ആള്‍ വെടിവച്ചിട്ടു. ഞെട്ടിക്കുന്ന സംഭവം നടന്നത് ഉത്തര്‍പ്രദേശില്‍. ഹോട്ടല്‍ ഉടമയായ അലോകിനാണ് വെടിയേറ്റത്. കാഷ് കൗണ്ടറില്‍ ഇരിക്കുകയായിരുന്ന അലോകിന് നേരെ നടന്നടുത്ത അക്രമി അദ്ദേഹത്തെ വെടിവെക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.

https://www.youtube.com/watch?time_continue=12&v=33PN7UglyuE

മൂന്ന് തവണ വെടിയേറ്റ അലോകിനെ ഹോട്ടല്‍ ജീവനക്കാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. ഇയാളുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രിയധികൃതര്‍ അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അക്രമം നടത്തിയ ആളെ തിരിച്ചറിഞ്ഞതായും ഉടനെ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.

0Shares