ഭക്ഷണത്തിനൊപ്പം ഉള്ളി നല്‍കിയില്ല; തിരുവനന്തപുരത്ത് യുവാക്കള്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു

  • Post category:news
  • Reading time:1 min read
You are currently viewing ഭക്ഷണത്തിനൊപ്പം ഉള്ളി നല്‍കിയില്ല; തിരുവനന്തപുരത്ത് യുവാക്കള്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു

ഭക്ഷണത്തോടൊപ്പം ഉള്ളി നല്‍കിയില്ലെന്നാരോപിച്ച്‌ പ്രകോപിതരായ യുവാക്കള്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. തിരുവനന്തപുരം കൈതമുക്കിലാണ് സംഭവം . ഹോംലി മീല്‍സ് എന്ന കടയിലാണ് യുവാക്കള്‍ രാത്രി അക്രമം നടത്തിയത്. ജീവനക്കാരന് പരിക്കേറ്റു.

രണ്ടു തവണ സവാള ചോദിച്ചപ്പോഴും നല്‍കി. വീണ്ടു ചോദിച്ചപ്പോള്‍ സവാള തീര്‍ന്നു പോയി എന്ന് പറഞ്ഞതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്. കടയുടെ ചില്ലുകള്‍ അടിച്ചു പൊട്ടിച്ച സംഘം പോലീസ് വരുന്നതിന് മുന്‍പ് രക്ഷപെട്ടു. മദ്യപിച്ചെത്തിയ ദിനീത്, അനി, രഞ്ജിത്ത് എന്നിവരാണ് അക്രമം നടത്തിയത്.

0Shares