
ഭക്ഷണം കഴിക്കാനെത്തിയ യുവാവിന് ഹോട്ടല്‍ ജീവനക്കാരുടെ അതിക്രൂരമായ മര്‍ദ്ദനം. ഒരു കാരണവുമില്ലാതെ ആളുകള്‍ അക്രമാസക്തമാകുന്ന സംഭവം പതിവാകുകയാണ്. റാന്നി ബ്ലോക്ക് പടിക്കല്‍ ഉള്ള ആതിര റെസ്റ്റോറന്റിലാണ് സംഭവം.

ഇന്നലെ ഉച്ചയ്ക്കാണ് യുവാവ് ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ എത്തുന്നത്. സൈനിക ഉദ്യോഗസ്ഥനായിരുന്ന യുവാവ് ഭക്ഷണം ചൂടാക്കി നല്‍കണം എന്ന് ഹോട്ടല്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാണ് ഹോട്ടല്‍ ജീവനക്കാര്‍ റോഡിലിട്ട് യുവാവിനെ തല്ലിച്ചതച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
യുവാവിനെ മര്‍ദ്ദിക്കുന്നവരുടെ കൂട്ടത്തില്‍ വനിതകളും ഉണ്ട്. മില്‍മ പെട്ടി കൊണ്ടും മര്‍ദ്ദിക്കുന്നത് കാണാം. മര്‍ദ്ദനമേറ്റ യുവാവ് അതിഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.
