ഭക്ത ജനങ്ങളെ അത്ഭുതപ്പെടുത്തി സായ് ബാബ പ്രത്യക്ഷപ്പെട്ടു.

  • Post category:news
  • Reading time:1 min read
You are currently viewing ഭക്ത ജനങ്ങളെ അത്ഭുതപ്പെടുത്തി സായ് ബാബ പ്രത്യക്ഷപ്പെട്ടു.


മൈസൂര്‍: മൈസൂരിലെ ഹുന്‍സൂര്‍ ശ്രീ ഷിര്‍ദി സായിബാബ മന്ദിരത്തില്‍ ഏവരേയും അത്ഭുതപ്പെടുത്തി കൊണ്ട് സായിബാബയുടെ ദിവ്യരൂപം പ്രത്യക്ഷപ്പെട്ടു. സിസിടിവി ക്യാമറ പുറത്തുവിട്ട ദൃശ്യങ്ങളില്‍ നിന്നാണ് ഈ ദിവ്യരൂപത്തെ കണ്ടെത്തിയത്.ക്യാമറ ദൃശ്യം കണ്ട ഭക്തര്‍ അത് ബാബയുടെ പ്രതിരൂപമാണെന്നാണ് വിശ്വസിക്കുന്നത്. ഇതിനെ തുടര്‍ന്ന് മന്ദിരത്തിലേക്ക് ഭക്ത ജനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹം തുടങ്ങി. യഥാര്‍ത്ഥത്തില്‍ വിളക്കിലെ പ്രകാശ രശ്മികള്‍ കൂടിച്ചേര്‍ന്നുണ്ടായ രൂപമാണെങ്കിലും ബാബയുടെ പ്രതിബിംബവുമായി രൂപ സാദൃശ്യം വന്നു എന്നുള്ളതാണ് ഏവരേയും അമ്പരിപ്പിക്കുന്ന കാര്യം. മന്ദിരത്തിന്റെ നടത്തിപ്പുകാരില്‍ ഒരാളായ സുദണ്വയാണ് ഈ ദൃശ്യം ആദ്യമായി കാണുന്നത്. സിസിടിവി ദൃശ്യമല്ലാതെ ഭക്തജനങ്ങള്‍ക്കാര്‍ക്കും ഈ ദൃശ്യം നേരിട്ടുകാണാനായില്ല.

https://www.youtube.com/watch?v=KUZJmMsll_w

0Shares