കൊച്ചി: ശബരിമലയിലെ പൊലീസ് നിയന്ത്രണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സുപ്രീംകോടതി വിധിയുടെ മറവില്‍ സന്നിധാനത്ത് നടക്കുന്നത് പൊലീസ് അതിക്രമമാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറയാന്‍ പൊലീസിന് എന്തവകാശമാണുള്ളത്? ഇന്ന് ഉച്ചയ്ക്ക് തന്നെ എജിയോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനും കോടതി നിര്‍ദേശിച്ചു. ശബരിമലയിലെ നിയന്ത്രണങ്ങള്‍ക്കെതിരായി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. നടപ്പന്തലില്‍ ഭക്തര്‍ വിരിവെയ്ക്കാതിരിക്കാന്‍ ആര് പറഞ്ഞിട്ടാണ് വെള്ളം തളിച്ചതെന്നും കോടതി ചോദിച്ചു. നിലയ്ക്കലിലടക്കം ഭക്തര്‍ക്ക് വെള്ളം പോലും കിട്ടാത്ത സാഹചര്യമാണ്.
യഥാര്‍ഥ ഭക്തരെയും തീര്‍ത്ഥാടകരെയും ശബരിമലയിലെത്തിക്കാന്‍ സര്‍ക്കാരിന് കടമയുണ്ട്. അവര്‍ക്ക് വേണ്ട യാതൊരു സൗകര്യങ്ങളും സര്‍ക്കാര്‍ ശബരിമലയിലൊരുക്കിയിട്ടില്ല. കെ.എസ്.ആര്‍.ടി.സി യ്ക്ക് ശബരിമലയില്‍ കുത്തക നല്‍കുന്നത് ശരിയാണോ? കോടതി ചോദിച്ചു. ഹൈക്കോടതിയുടെ ദേവസ്വംബഞ്ചാണ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.
ശബരിമലയില്‍ ഇപ്പോള്‍ ഡ്യൂട്ടിയിലുള്ള എല്ലാ ഉന്നത പൊലീസുദ്യോഗസ്ഥരുടെയും വിവരങ്ങള്‍ നല്‍കാനും സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് എ.ജി ഹാജരായി വിശദീകരണവും വിവരങ്ങളും നല്‍കേണ്ടത്. ശബരിമലയിലെ ക്രമസമാധാനം നിയന്ത്രിക്കുന്നതിനായി കര്‍ശന പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയ യാണ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.
‘ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറയാന്‍ എന്തവകാശം?’; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി; ഇന്ന് ഉച്ചയ്ക്ക് തന്നെ എ.ജി നേരിട്ട് ഹാജരായി വിശദീകരണം നല്‍കണം; സര്‍ക്കാര്‍ നീക്കത്തിന് കടുത്ത തിരിച്ചടി