
മോഹന്‍ലാല്‍ ആരാധകരോട് മാപ്പ് ചോദിച്ചു. അത് മറ്റൊന്നിനുമല്ല. തന്‍റെ ബ്ലോഗ് കാണാത്തതില്‍ ആരാധകര്‍ ഉള്‍പ്പെടെ ചോദ്യങ്ങള്‍ ചോദിക്കാന്‍ ആരംഭിച്ചപ്പോഴാണ് ലാലിന് എത്തേണ്ടി വന്നത്. മാസവും 21-ാം തീയതി മലയാളികളെ തേടിയെത്താറുള്ളതാണ് നടന്‍ മോഹന്‍ലാലിന്റെ ബ്ലോഗ്. ലാലേട്ടന്റെ ബ്ലോഗുകള്‍ പലപ്പോഴും ചര്‍ച്ചകളും വിവാദങ്ങളും സൃഷ്ടിച്ചവയാണ്. എന്നാല്‍ ഇത്തവണ ബ്ലോഗുമായി മോഹന്‍ലാല്‍ എത്തിയില്ല.

അതിന്റെ കാരണം പറഞ്ഞ്, ക്ഷമാപണവുമായി താരം തന്നെ രംഗത്തെത്തി. ചിത്രീകരണ തിരക്കുകള്‍ മൂലം ഈ മാസവും ബ്ലോഗ് എഴുതാന്‍ സാധിച്ചില്ലെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. അടുത്ത മാസം പുതിയ ചിന്തകളുമായി ബ്ലോഗില്‍ എത്തുമെന്നും ലാലേട്ടന്‍ ആരാധകരെ അറിയിച്ചു.
