ബ്ലൂ വെയില്‍ ഗെയിം തമിഴ് നാട്ടിലെ ഒരുവിദ്യാര്‍ഥിയുടെ ജീവനെടുത്തു; തനിക്ക് ഇനി രക്ഷപ്പെടാനാവില്ലെന്ന് വിദ്യാര്‍ഥിയുടെ ആത്മഹത്യാ കുറിപ്പ്

  • Post category:news
  • Reading time:1 min read
You are currently viewing ബ്ലൂ വെയില്‍ ഗെയിം തമിഴ് നാട്ടിലെ ഒരുവിദ്യാര്‍ഥിയുടെ ജീവനെടുത്തു; തനിക്ക് ഇനി രക്ഷപ്പെടാനാവില്ലെന്ന് വിദ്യാര്‍ഥിയുടെ ആത്മഹത്യാ കുറിപ്പ്

മധുര: ‘കൊലയാളി’ ഗെയിം എന്നറിയപ്പെടുന്ന ബ്ലൂവെയില്‍ കെണിയില്‍ കുടുങ്ങി തമിഴ്നാട്ടില്‍ കോളേജ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മധുര തിരുമംഗലത്തുള്ള വിഘ്‌നേഷ് എന്ന 19 കാരനാണ് ആത്മഹത്യ ചെയ്തത്. മന്നാര്‍ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് വിഘ്‌നേഷ്. ബുധനാഴ്ച വൈകിട്ട് 4.15 നാണ് വിഘ്‌നേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. ആത്മഹത്യക്കുറിപ്പില്‍ ബ്ലുവെയിലിന്റെ കെണിയില്‍ കുടുങ്ങിയതാണെന്ന് വിദ്യാര്‍ത്ഥി വ്യക്തമാക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ ഇടം കൈയില്‍ ബ്ലെയ്ഡുപയോഗിച്ച് തിമിംഗലത്തിന്റെ ചിത്രവും ബ്ലൂവെയില്‍ എന്നും എഴുതിയിട്ടുമുണ്ട്. വിഘ്‌നേഷ് ബ്ലൂ ഗേയിം മാസങ്ങളോളം കളിച്ചിരുന്നതായി സഹപാഠികളും മാതാപിതാക്കളും പൊലിസിനു മൊഴി നല്‍കിയിട്ടുണ്ട്. ഈ ഗെയിയില്‍ കളിച്ചതിനാല്‍ എനിക്ക് രക്ഷപ്പെടാനാവില്ലെന്ന് വിഘ്‌നേഷ് എഴുതിയ ആത്മഹത്യ കുറിപ്പില്‍ പറയുന്നുണ്ട്.ആരെങ്കിലും ബ്ലൂ വേയില്‍ ഗെയിം കളിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ പോലിസിന്റെ വാട്ട് സാപ് നമ്പറായ 7708806111 അറിയിക്കണമെന്ന് മധുര എസ്.പി മണിവണ്ണന്‍ പറഞ്ഞു. ഒരുപ്രത്യേക അന്വേഷണ സംഘത്തെ തന്നെ നിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരാഴ്ച മുമ്പ് ഇതുസംബന്ധിച്ച് പോലിസ് ജാഗ്രത പാലിക്കാന്‍ കുട്ടികളോട് നിര്‍ദേശം നല്‍കിയിരുന്നു. അതിനിടേയാണ് വിഘ്‌നേഷ് ആത്മഹത്യ ചെയ്തത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച ഉച്ചയോടെ മൃതദേഹം സംസ്‌കരിച്ചു. പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

0Shares