ബ്ലൂ വെയില്‍ കളിക്കും ലക്ഷ്യം ആത്മഹത്യ ചെയ്യാതെ അഡ്മിനെ തോല്‍പ്പിക്കുക എന്നത്

  • Post category:news
  • Reading time:1 min read
You are currently viewing ബ്ലൂ വെയില്‍ കളിക്കും ലക്ഷ്യം ആത്മഹത്യ ചെയ്യാതെ അഡ്മിനെ  തോല്‍പ്പിക്കുക എന്നത്

 

\

കൊച്ചി: ബ്ലൂ വെയില്‍ കളിക്കും പക്ഷെ ആത്മഹത്യ ചെയ്യില്ലാ അഡ്മിനെ തോല്‍പ്പിക്കുകയാണ് ലക്ഷ്യം. ബ്ലൂ വെയില്‍ എന്ന മരണക്കളി താന്‍ കളിക്കാന്‍ തയ്യാറായതായി കെച്ചിയിലെ യുവാവ്. കളിയിലെ നാല് ഘട്ടങ്ങള്‍ താന്‍ പൂര്‍ത്തിയാക്കിയതായും അഡ്മിനുമായുള്ള സന്ദേശങ്ങളും മറ്റും പൊലീസിന് കൈമാറുകയും ചെയ്തു. കൈ മുറിച്ചു എ 51 എന്ന് എഴുതുന്ന ഘട്ടം യുവാവ് പൂര്‍ത്തീകരിച്ചു.


താന്‍ ആത്മഹത്യ ചെയ്യില്ലെന്നും അഡ്മിനെ തോല്‍പ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും യുവാവ് പോലീസിനോട് പറഞ്ഞു. യുവാവ് പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇപ്പോഴും കേരളത്തില്‍ നിരവധി ആളുകള്‍ ഈ മരണക്കളി കളിക്കുന്നുണ്ടെന്നാണ് വിവരം. മാനസികമായി വിഷമങ്ങളും പ്രശ്‌നങ്ങളും നേരിടുന്നവരെയാണ് ഇക്കൂട്ടര്‍ നോട്ടമിടുന്നത്.

0Shares