ബ്ര​ഹ്മ​പു​രം മാ​ലി​ന്യ പ്ലാ​ന്‍റി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ: കൊച്ചിയിൽ പുകമയം; അട്ടിമറിയെന്ന് സംശയം

  • Post category:news
  • Reading time:1 min read
You are currently viewing ബ്ര​ഹ്മ​പു​രം മാ​ലി​ന്യ പ്ലാ​ന്‍റി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ: കൊച്ചിയിൽ പുകമയം; അട്ടിമറിയെന്ന് സംശയം

കൊ​ച്ചി: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ പ്ലാ​ന്‍റി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ കാരണം കൊച്ചിയിൽ പുകമയം. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ കുന്നുകൂട്ടിയ ബ്ര​ഹ്മ​പു​രം മാ​ലി​ന്യ കൂമ്പാരത്തിലെ നാ​ല് ഭാ​ഗ​ത്തു നി​ന്നും തീ ​പ​ട​ര്‍​ന്നി​ട്ടു​ണ്ട്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അതിനിടെ തീപിടുത്തത്തിൽ അട്ടിമറി സാധ്യതയുണ്ടെന്ന സംശയം പ്രകടിപ്പിച്ച് നഗരസഭാ രംഗത്ത് വന്നു. അ​ഗ്നി​ബാ​ധ സം​ശ​യാ​സ്പ​ദ​മാ​ണെ​ന്ന്‌ കൊ​ച്ചി മേ​യ​ര്‍ സൗ​മി​നി ജെ​യി​ന്‍ പറഞ്ഞു.

സം​ഭ​വം ആ​സൂ​ത്രി​ത​മാ​ണോ എന്ന് കണ്ടെത്താൻ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും മേ​യ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. മു​ന്‍​പ് ഇ​തേ രീ​തി​യി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യ​പ്പോ​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്ന് മേ​യ​ര്‍ ആ​രോ​പി​ച്ചു. ഇ​ത്ത​വ​ണ സം​ഭ​വം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പി.​ടി.​തോ​മ​സ് എം​.എ​ല്‍.​എ​യും രം​ഗ​ത്തെ​ത്തി.

0Shares