ബ്രേക്കിങ് ബാഡ്- ഒരു കേക്ക് ഉണ്ടാക്കിയ കഥ.

  • Post category:news
  • Reading time:1 min read
You are currently viewing ബ്രേക്കിങ് ബാഡ്- ഒരു കേക്ക് ഉണ്ടാക്കിയ കഥ.

അമേരിക്ക: അമേരിക്കന്‍ കലാകാരി നതാലി സൈഡ്‌സെര്‍ഫ് തയ്യാറാക്കിയ അത്യുഗ്രന്‍ കേക്കാണിത്. മനുഷ്യരൂപത്തില്‍ കേക്കുകളുണ്ടാക്കുക എന്നത് നതാലിയുടെ ഒരു വീക്ക്‌നസ് ആണ്. വളരെ പെര്‍ഫെക്റ്റ് ആയിട്ടാണ് നതാലി മനുഷ്യതലയുടെ രൂപത്തില്‍ കേക്ക് ഉണ്ടാക്കിയിരിക്കുന്നത്.

ലോകപ്രശസ്ത അമേരിക്കന്‍ ടിവി സീരീസായ ബ്രേക്കിംങ് ബാഡിലെ കഥാപാത്രമായ മൈക്ക് എര്‍മാന്‍ട്രോട്ടിന്റെ രൂപമാണ് നതാലി ഉണ്ടാക്കിയ കേക്കുകളില്‍ ഇപ്പോള്‍ ശ്രദ്ധാകേന്ദ്രം. വാനില കേക്കും സ്വിസ് ബട്ടര്‍ ക്രീമും ചോക്ലേറ്റും ഉപയോഗിച്ചാണ് ഈ കേക്കുണ്ടാക്കിയിരിക്കുന്നത്.

ഇതാദ്യമായല്ല നതാലിയുടെ കേക്കുകള്‍ വൈറലാകുന്നത്. തുടിക്കുന്ന ഹൃദയവും മരിയോ പിരാന ചെടിയും, കുറ്റിയില്‍ തറച്ച തലയും തലയോട്ടിയും, വറുത്ത മീനുമെല്ലാം നതാലിയുടെ കേക്കായി മാറിയിട്ടുണ്ട്. ഇതിനെല്ലാം പുറമെ സ്വന്തം വിവാഹകേക്കായി നതാലി ഉണ്ടാക്കിയത് തന്റെയും ഭര്‍ത്താവിന്റെയും തലയുടെ രൂപത്തിലൊരു വെച്ചൊരു കേക്കായിരുന്നു.

0Shares