ബ്രിട്ടനില്‍ റിലീസ് ചെയ്യാന്‍ പദ്മാവതിക്ക് ബ്രിട്ടീഷ് സെൻസർ ബോർഡിന്റെ അനുമതി; ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കാതെ എവിടേയും ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് നിര്‍മാതാക്കള്‍

  • Post category:news
  • Reading time:1 min read
You are currently viewing ബ്രിട്ടനില്‍ റിലീസ് ചെയ്യാന്‍ പദ്മാവതിക്ക് ബ്രിട്ടീഷ് സെൻസർ ബോർഡിന്റെ അനുമതി; ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കാതെ എവിടേയും ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് നിര്‍മാതാക്കള്‍

ന്യൂഡല്‍ഹി: പദ്മാവതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശക്തമാവുന്നതിനിടെ ചിത്രത്തിന് ബ്രിട്ടീഷ് ബോര്‍ഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷന്റെ (ബി.ബി.എഫ്സി) അനുമതി. ഡിസംബര്‍ 1ന് പദ്മാവതി ബ്രിട്ടനില്‍ റിലീസ് ചെയ്യാമെന്നാണ് ബി.ബി.എഫ്സി അറിയിച്ചിരിക്കുന്നത്.

യാതൊരുവിധ മാറ്റങ്ങളുമില്ലാതെ തന്നെ ചിത്രം പ്രദര്‍ശിപ്പിക്കാമെന്നാണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ബിബിഎഫ്സി അറിയിച്ചത്. എന്നാല്‍ ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കാതെ എവിടേയും ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി. അപേക്ഷ ലഭിച്ചാലുടന്‍ പദ്മാവതിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുക എന്നത് അസാധ്യമാണെന്നാണ് സെന്‍സര്‍ബോര്‍ഡ് അധ്യക്ഷന്‍ പ്രസൂണ്‍ ജോഷി അറിയിച്ചത്.

0Shares