ബ്രിട്ടനിലും നോട്ട് വിവാദം: ക്ഷേത്രങ്ങളിലും വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ പുത്തന്‍ നോട്ടിന് നിരോധനം.

  • Post category:news
  • Reading time:1 min read
You are currently viewing ബ്രിട്ടനിലും നോട്ട് വിവാദം: ക്ഷേത്രങ്ങളിലും വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ പുത്തന്‍ നോട്ടിന് നിരോധനം.

ലണ്ടന്‍: ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുതുതായി ബ്രിട്ടനില്‍ ഇറക്കിയ അഞ്ചു പൗണ്ടിന്റെ പോളിമര്‍ നോട്ടില്‍ മൃഗക്കൊഴുപ്പിന്റെ അംശത്തെത്തുടര്‍ന്നുണ്ടായ വിവാദം കൊഴുക്കുന്നു. സെപ്റ്റംബറിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചുളിവുവീഴാത്തതും നനവു പറ്റാത്തതും എളുപ്പത്തില്‍ കീറാന്‍ സാധ്യതയില്ലാത്തതുമായ പുതിയ അഞ്ചുപൗണ്ട് നോട്ട് പുറത്തിറക്കിയത്.

britan

ഒരുവശത്ത് രാജ്ഞിയുടെയും മറുവശത്ത് മുന്‍ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെയും ചിത്രവുമായി പുറത്തിറക്കിയ നോട്ടിന് രാജ്യവ്യാപകമായി സ്വീകാര്യത ലഭിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് വിവാദം ഉടലെടുത്തത്. നോട്ടിനു മിനുസം പകരാനും നനവ് പിടിക്കാതിരിക്കാനും ഉപയോഗിച്ചിരിക്കുന്ന നേര്‍ത്ത പാട മൃഗക്കൊഴുപ്പുകൊണ്ട് ഉണ്ടാക്കിയതാണെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തില്‍ ബ്രിട്ടനിലെ വിവിധ ഹിന്ദു സംഘടനകളുടെ കൂട്ടായ്മയായ ‘ഹിന്ദു ഫോറം ഓഫ് ബ്രിട്ടന്‍’ (എച്ച്.എഫ്.ബി) നോട്ടുകള്‍ പിന്‍വലിക്കണമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പുതിയ നോട്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തയാറാക്കിയിട്ടുള്ള ഓണ്‍ലൈന്‍ പരാതിയില്‍ ഇതിനകം തന്നെ 1,26,000 പേര്‍ ഒപ്പിട്ടുകഴിഞ്ഞു. ഒന്നരലക്ഷം പേരുടെ ഒപ്പുശേഖരിച്ചശേഷം പരാതി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് കൈമാറും.

britan-new-note

വിവിധ ഹിന്ദു സംഘടനകളുടെയും ക്ഷേത്രസമിതികളുടെയും വെജിറ്റേറിയന്‍ ഹോട്ടല്‍ ഉടമകളുടുടെയും പ്രതിഷേധം ബിബിസി അടക്കമുള്ള ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ഇക്കാര്യത്തില്‍ ക്രിയാത്മകമായി പ്രതികരിക്കാനുള്ള പുറപ്പാടിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അധികൃതര്‍. പരാതികളെ ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്നും നോട്ട് അച്ചടിയുടെ ചുമതലക്കാരായ റോയല്‍ മിന്റ് അധികൃതരുമായി ആലോചിച്ച് പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും ബാങ്ക് ഉന്നതാധികൃതര്‍ അറിയിച്ചു.

0Shares