അഹമ്മദാബാദ്: ബ്രാഹ്മണനാണെന്ന് പറഞ്ഞ് കബളിപ്പിച്ച് വിവാഹം കഴിച്ചെന്ന് ആരോപിച്ച് ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി. ഗുജറാത്തിലെ മെഹ്സാനയില്‍ ബെക്രാജി താലൂക്കിലെ ആദിവാഡ സ്വദേശിയായ ഏക്ത പട്ടേല്‍ (23) ആണ് ഭര്‍ത്താവിനെതിരെ വിശ്വാസ വഞ്ചനാകുറ്റത്തിന് പരാതി നല്‍കിയത്. കഴിഞ്ഞ ഏപ്രിലിലാണ് ഏക്ത വിവാഹിതായായത്. ബ്രാഹ്മണനാണെന്നും കുടുംബപ്പേര് മേത്തയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് യശ് ഖമര്‍ എന്ന യുവാവ് ഏക്തയെ വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹത്തിന് ശേഷം യശിന്റെ കുടുംബപ്പേര് ഖമര്‍ ആണെന്ന് ഏക്ത അറിയുന്നത്. ഇതു മനസിലായതോടെ വഞ്ചനകുറ്റത്തിന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എംകോം പഠനം പൂര്‍ത്തിയായതിന് ശേഷം ഒരു ഗ്യാസ് ഏജന്‍സിയില്‍ മാസം 5000 രൂപ ശമ്പളത്തില്‍ അകൗണ്ടന്റായി ഏക്ത ജോലി ചെയ്തിരുന്നു. ജ്യോത്സന മേത്ത എന്നയാളായിരുന്നു സ്ഥാപനത്തിന്റെ ഉടമ. കുറച്ച് മാസങ്ങള്‍ക്കുശേഷം ജ്യോത്സന മേത്തയുടെ മകന്‍ യശുമായി ഏക്ത അടുപ്പത്തിലാകുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
ബ്രാഹ്മണ കുടംബമാമെന്ന് പറഞ്ഞ് തെറ്റ് ധരിപ്പിച്ചാണ് യശ് തന്നെ വിവാഹം കഴിച്ചതെന്നാണ് ഏക്ത പറയുന്നത്. ഈ വര്‍ഷം ഏപ്രില്‍ 23ന് കാണ്‍പൂരില്‍വച്ച് ഹിന്ദുമത ആചാരപ്രകാരമായിരുന്നു വിവാഹം. തുടര്‍ന്ന് ഷഹ്പൂര്‍ രജിസ്റ്റര്‍ ഓഫീസില്‍വച്ച് നിയമപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുകയും ചെയതു. എന്നാല്‍ വിവാഹത്തിനുശേഷം ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയപ്പോഴാണ് അവിചാരിതമായ യശിന്റെ കുടുംബപ്പേര് ഖമര്‍ ആണെന്ന് അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യശ് ബ്രാഹ്മണനല്ലെന്ന് കണ്ടെത്തി. പിന്നീട് ജാതി മാറ്റി പറഞ്ഞ് തന്നെ വഞ്ചിച്ച യശിനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
