ബ്രാന്‍ഡ് മൂല്യത്തില്‍ ധോണിയേയും സച്ചിനേയും തകര്‍ത്തെറിഞ്ഞ് കൊഹ്ലിയുടെ വന്‍ കുതിപ്പ്.

  • Post category:news
  • Reading time:1 min read
You are currently viewing ബ്രാന്‍ഡ് മൂല്യത്തില്‍ ധോണിയേയും സച്ചിനേയും തകര്‍ത്തെറിഞ്ഞ് കൊഹ്ലിയുടെ വന്‍ കുതിപ്പ്.


മുംബൈ: ബ്രാന്‍ഡ് മൂല്യത്തില്‍ ധോണിയേയും സച്ചിനേയും പിന്നിലാക്കി ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ കൊഹ്ലി കുതിച്ചുയരുകയാണ്. 920 ലക്ഷം യു.എസ് ഡോളറാണ് കൊഹ്ലിയുടെ ഇപ്പോഴത്തെ ബ്രാന്‍ഡ് മൂല്യം. ബ്രാന്‍ഡിങ് കമ്പനികളുടെ മൂല്യം നിര്‍ണയിക്കുന്ന ‘ഡഫ് ആന്റ് ഫെല്‍പ്സ്’ ആണ് കൊഹ്ലിയുടെ ബ്രാന്‍ഡ് മൂല്യം രേഖപ്പെടുത്തിയ പട്ടിക പുറത്തുവിട്ടത്.

ഇതേ നിലയില്‍ മുന്നോട്ടുപോയാല്‍ ബോളിവുഡ് താരം ഷാറൂഖ് ഖാനെ പോലും അദ്ദേഹം പിന്തള്ളുമെന്നാണ് കരുതപ്പെടുന്നത്. 1310 ലക്ഷം ഡോളറാണ് ഷാറൂഖിന്റെ ബ്രാന്‍ഡ് വാല്യൂ. 20 ബ്രാന്‍ഡുകള്‍ക്ക് വേണ്ടിയാണ് കൊഹ്ലി ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നത്. ജിയോനി, അമേരിക്കന്‍ ടൂറിസ്റ്റര്‍ തുടങ്ങിയ വമ്പന്‍ കമ്പനികള്‍ കൊഹ്ലിയുടെ പിന്നാലെയുണ്ട്.

0Shares