
ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ബോളിവുഡ് ചലച്ചിത്രം കര്‍വാന്റെ ചിത്രീകരണത്തിനായി സിനിമയുടെ സെറ്റില്‍ എത്തിച്ചിരുന്നത് നികുതി അടയ്ക്കാതെ ആഡംബര കാരവനുകള്‍. കാരവനുകള്‍ വാടകയ്‌ക്കെടുത്ത സംഘം ഇവ കേരളത്തില്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി വാങ്ങുകയോ നികുതി അടയ്ക്കുകയോ ചെയ്തിരുന്നില്ല. ഇതിനെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണത്തിനായി കൊരട്ടിയില്‍ എത്തിയ സംഘത്തില്‍ നിന്നും രണ്ട് ആഡംബര കാരവനുകള്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

ഇന്നലെ നാലിനാണു സംഘം ഷൂട്ടിങ്ങിനെത്തിയത്. ചീപ്പുങ്കല്‍ കായലോരത്താണ് ചിത്രീകരണം. വള്ളത്തിലും സ്പീഡ് ബോട്ടിലുമുള്ള രംഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചത്. പിന്നീട് കുമരകത്തെ റിസോര്‍ട്ടിലും ചിത്രീകരണമുണ്ടായി. വരും ദിവസങ്ങളിലും തുടരും. തമിഴ്‌നാട്ടിലെ ഷെഡ്യൂളിനു ശേഷമാണു സംഘം കേരളത്തിലെത്തിയത്. ദുല്‍ഖറിനൊപ്പം ഹിന്ദി താരം ഇര്‍ഫാന്‍ ഖാനും ഉപയോഗിക്കുന്നതിനായാണു കാരവന്‍ കൊണ്ടുവന്നതെന്നു ചിത്രീകരണസംഘം വെളിപ്പെടുത്തി. നികുതിയും പിഴയും അടച്ചശേഷം വിട്ടുകൊടുത്തു. തൃശൂരിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എ. എം.സിദ്ദീഖ്, ബിനോയ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍.
