ബോളിവുഡ് പ്രണയ ജോടികളായ സഞ്ജയ് ദത്തും രേഖയും രഹസ്യമായി വിവാഹം ചെയ്തിരുന്നോ…?

  • Post category:news
  • Reading time:1 min read
You are currently viewing ബോളിവുഡ് പ്രണയ ജോടികളായ സഞ്ജയ് ദത്തും രേഖയും രഹസ്യമായി വിവാഹം ചെയ്തിരുന്നോ…?

മുംബൈ: താരങ്ങള്‍ തമ്മിലുള്ള പ്രണയ വിവാഹം ബോളിവുഡില്‍ എന്നും ചര്‍ച്ചാ വിഷയമാണ്. എന്നാല്‍ ബോളിവുഡിലെ അധികമാരും അറിയാത്ത ഒരു രഹസ്യ പ്രണയ വിവാഹമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. എണ്‍പതുകളിലെ ബോളിവുഡിലെ താര ജോടികളായ രേഖയും സഞ്ജയ് ദത്തും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചുള്ള പുതിയ വാര്‍ത്തയാണ് ചര്‍ച്ചാ വിഷയം. രേഖ സഞ്ജയ്ദത്തിനെ വിവാഹം ചെയ്തിരുന്നോ എന്ന് വ്യാപക ചര്‍ച്ചയ്ക്ക് തുടക്കമിട്ടത് യാസെ ഉസ്മാന്‍ രചിച്ച ദി അണ്‍ടോള്‍ഡ് സ്റ്റോറി എന്ന പുസ്തകമാണ്. എന്നാല്‍, പുസ്തകത്തില്‍ അത്തരമൊരു സൂചനയുമില്ലെന്നും രേഖ സഞ്ജയ് ദത്തിനെ വിവാഹം കഴിച്ചിട്ടില്ലെന്നുമുള്ള വിശദീകരണവുമായി ഉസ്മാന്‍ തന്നെ രംഗത്തെത്തി.

എന്നാല്‍ എണ്‍പതുകളില്‍ ബോളിവുഡില്‍ ശക്തമായിരുന്ന ഒരു പ്രണയ വാര്‍ത്തയായിരുന്നു രേഖയും സഞ്ജയും തമ്മിലുള്ള ബന്ധം. 1984ല്‍ രേഖയും സഞ്ജയ് ദത്തും ഒന്നിച്ച് അഭിനയിച്ച സമീന്‍ ആസ്മാന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഗോസിപ്പ് ശക്തമായത്. ഇവര്‍ വിവാഹിതരായെന്നു വരെ പ്രചരണമുണ്ടായി. ഒടുവില്‍ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സഞ്ജയ് ദത്തിന് തന്നെ ഇക്കാര്യം നിഷേധിച്ചു. സഞ്ജയ് ഔദ്യോഗികമായി നിഷേധിച്ചതുകൊണ്ട് മാത്രമാണ് അതൊരു വലിയ വിഷയമായതെന്നു ഗ്രന്ഥകര്‍ത്താവ് ഉസ്മാന്‍ പറയുന്നു.

0Shares