ന്യൂഡല്‍ഹി: പ്രശസ്ത ബോളിവുഡ് നടി സൊണാലി ബേന്ദ്രയ്ക്ക് അര്‍ബുദം സ്ഥിരീകരിച്ചു. നടി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഈ വിഷമ വാര്‍ത്ത പ്രേക്ഷകരെ അറിയിച്ചത്. ചില സമയങ്ങളില്‍ ജീവിതത്തില്‍ അവിചാരിതമായ കാര്യങ്ങള്‍ സംഭവിക്കും. ചെറിയൊരു വേദന തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് താന്‍ അര്‍ബുദ രോഗിയാണെന്ന വിവരം അറിയുന്നത്. ‘ഞാന്‍ ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ്. രോഗത്തെ എനിക്ക് പേടിയില്ല എന്നും കിഴടക്കാന്‍ കഴിയും എന്ന ശുഭാപ്തി വിശ്വാസമുണ്ട്’- നടി അറിയിച്ചു.
തനിക്ക് പിന്തുണയുമായി തന്റെ കുടുംബവും, ഫ്രണ്ട്‌സും എന്നും കൂടെ ഉണ്ടാവുമെന്നും നടി കൂട്ടി ചേര്‍ത്തു. 1994 ല്‍ ആഗ് എന്ന ചിത്രത്തിലൂടെയാണ് സൊണാലി അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചത്. സോണാലി മേജര്‍ സാബ്, സര്‍ഫരോഷ്, ലവ് യു ഹമേഷ എന്നിവ പ്രധാനചിത്രങ്ങളാണ്. കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നെന്ന കേസില്‍ പ്രതികളിലൊരാളായിരുന്നു സൊണാലി ബേന്ദ്ര. എന്നാല്‍ വേണ്ടത്ര തെളിവുകളില്ലാത്തതിനാല്‍ ബേന്ദ്രയെ കുറ്റവിമുക്തരാക്കിയിരുന്നു.
ബോളിവുഡ് നടി സൊണാലി ബേന്ദ്രയുടെ അസുഖമെന്തെന്ന് സ്ഥിരീകരിച്ചു; നടി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം പുറത്തുവിട്ടത്