ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി പ്രിയ വാര്യര്‍

  • Post category:news
  • Reading time:1 min read
You are currently viewing ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി പ്രിയ വാര്യര്‍

കൊച്ചി: ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രം ഒരു അഡാര്‍ ലൗവിലെ മാണിക്ക്യ മലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കലിലൂടെ ലോകപ്രശസ്തയായ പ്രിയ വാര്യര്‍ ബോളിവുഡിലേക്ക്. ആദ്യ ചിത്രം റിലീസ് ആകുന്നതിന് മുന്‍പേ ആണ് താരം ബോളിവുഡിലെ അരങ്ങേറ്റത്തിനൊരുങ്ങുന്നത്. ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ചിത്രത്തിലാണ് പ്രിയ നായികയാവുക. 70 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം പൂര്‍ണമായും യു.കെയിലാണ് ചിത്രീകരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി 19 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച ഭഗവാന്‍ എന്ന പരീക്ഷണ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രശാന്ത് മാമ്പുള്ളി. സാദൃശ്യവാക്യം 24:29 എന്ന അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രവും മലയാളത്തില്‍ പുതിയ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു.

0Shares