ബോബി & മറഡോണ കവരത്തി ലീഗ് ഫുട്‌ബോളിന് തുടക്കമായി

  • Post category:news
  • Reading time:1 min read
You are currently viewing ബോബി & മറഡോണ കവരത്തി ലീഗ് ഫുട്‌ബോളിന് തുടക്കമായി

കവരത്തി(ലക്ഷദ്വീപ്); ലക്ഷദ്വീപിലെ പ്രധാന ഫുട്‌ബോള്‍ ടൂര്‍ണമെന്റൊയ ബോബി & മറഡോണ കവരത്തി ഫുട്‌ബോളിൻ്റെ (കെ.എല്‍.എഫ്) ഒന്‍പതാം സീസണിന് തുടക്കമായി. പി.ഹബീബ് ഉദ്ഘാടനം ചെയ്തു. കെ മുഹമമ്ദ് അലി (ലക്ഷദ്വിപ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റെ ) പി.മുജീബ് റഹ്മാന്‍ ( ലക്ഷദ്വിപ് സ്വിമ്മിംഗ് കോച്ച് ) എം.മുഹമ്മദ് ഷാഫി (കെ.എല്‍.എഫ് ചെയര്‍മാന്‍) തുടങ്ങിയവര്‍ പങ്കെടുത്തു.കവരത്തി ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ ദിവസേന രണ്ട് കളികളാണ് നടക്കുന്നത്. ഐ.എസ്.എല്‍ മാതൃകയില്‍ നടക്കുന്ന ടൂര്‍ണമെന്റെില്‍, യു.എഫ്.സി. പുഷ്പ എഫ്.സി. വിക്ടറി ക്ലബ്ബ് .റിഥം ഷാര്‍ക്ക് എഫ്.സി തുടങ്ങിയ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്നുണ്ട്. പല ടീമുകളിലും മലയാളി താരങ്ങള്‍ അണിനിരക്കുന്നു. ടൂര്‍ണമെന്റെില്‍ ഫൈനല്‍ മത്സരം മെയ് 15 ന് നടക്കും.

0Shares