
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയില്‍ ബോട്ട് മറിഞ്ഞുണ്ടായ പകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. ടൂറിസ്റ്റ് ബോട്ടാണ് അപകടത്തിൽ പെട്ടത്. 11 ജീവനക്കാറുള്‍പ്പെടെ 61 പേർ ബോട്ടിലുണ്ടായിരുന്നു. അപകടത്തില്‍പ്പെട്ട 23 പേരെ രക്ഷിച്ചതായി അധികൃതര്‍ അറിയിച്ചു. ദേശീയ ദുരന്തനിവാരണ സേനാഅംഗങ്ങൾ രക്ഷാപ്രവര്‍ത്തനം നടത്തുന്നു. ഇവരെ കൂടാതെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരത്തോടെ 30 അംഗങ്ങള്‍ അടങ്ങുന്ന രക്ഷാപ്രവർത്തകരും തിരച്ചിൽ നടത്തുകയാണ്.

കിഴക്കന്‍ ഗോദാവരി ജില്ലയിലെ ദേവിപട്ടണത്താണ് സംഭവം. ആന്ധ്രാപ്രദേശ് ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ ബോട്ടാണ് അപകടത്തില്‌പ്പെട്ടത്. മരിച്ചവരുടെ കുടുംബത്തിന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
