തിരുവനന്തപുരം: തിരുവനന്തപുരത്ത് മത്സ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. തിരുവനന്തപുരം മുതലപ്പൊഴിയിലാണ് സംഭവം.
ശക്തമായ മഴ കാരണം കടല്‍ പ്രക്ഷുബ്ധമായതാണ് അപകട കാരണം. മത്സ്യത്തൊഴിലാളികളും അഞ്ചുതെങ്ങ് സ്വദേശികളുമായ പനയടിമ, വര്‍ഗീസ് എന്നിവരാണ് മരിച്ചത്.
