സന്‍ഫ്രാന്‍സിസ്‌കോ: ബോംബ് ഭീഷണിയെ തുടര്‍ന്ന് ഫേസ്ബുക്ക് അസ്ഥാനം ഒഴിപ്പിച്ചു. കാലിഫോര്‍ണിയയിലെ ഫേസ്ബുക്കിന്റെ ആസ്ഥാനത്തിലെ വിവിധ കെട്ടിടങ്ങളിലെ ആളുകളെയാണ് ഒഴിപ്പിച്ചത്. സന്‍ മെട്രോ ബോംബ് സ്‌ക്വാഡ് ഈ കെട്ടിടങ്ങളില്‍ വിശദമായ തിരച്ചില്‍ നടത്തുകയാണ്. ചൊവ്വാഴ്ച രാത്രിയോടെയാണ് ബോംബ് ഭീഷണി എത്തിയത്.
മെന്‍ലോ പാര്‍ക്കില്‍ ഓഫീസിലെ എല്ലാവരും തീര്‍ത്തും സുരക്ഷിതരാണ് എന്നാണ് മെന്‍ലോ പാര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍ നിക്കോള്‍ ആക്കര്‍ സിഎന്‍എന്നിനോട് പറഞ്ഞു.
ബോംബ് ഭീഷണി; ഫേസ്ബുക്ക് അസ്ഥാനത്തെ ആളുകളെ ഒഴിപ്പിച്ചു