ബൈക്ക് റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ചു; മകന് വേണ്ടി അച്ഛന്‍ പിന്നീട് റോഡില്‍ കാട്ടിയത്

  • Post category:news
  • Reading time:1 min read
You are currently viewing ബൈക്ക് റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ചു; മകന് വേണ്ടി അച്ഛന്‍ പിന്നീട് റോഡില്‍ കാട്ടിയത്

മുംബൈ: ജോഗേശ്വരി വിക്രോളി ലിങ്ക് റോഡില്‍ ഗട്ടറില്‍ വീണ് ജീവന്‍ നഷ്ടമായ പതിനാറുകാരന്റെ പിതാവ് പൊതുവഴിയിലെ ഏകദേശം 556 കുഴികള്‍ നികത്തി അധികൃതര്‍ക്ക് വഴികാട്ടിയായി. മകന്റെ ദുര്‍ഗതി മാറ്റുള്ളവര്‍ക്കാര്‍ക്കും ഉണ്ടാകരുതെന്നാണ് ഈ പ്രവര്‍ത്തിയിലൂടെ താന്‍ ഉദ്ദേശിച്ചതെന്ന് മുംബൈ സ്വദേശിയായ ദാദ്രാവോ ബില്‍ഹോര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 2015 ജൂലൈ 28 നാണ് ബില്‍ഹോറിന്റെ പുത്രന്‍ പ്രകാശ് ബൈക്കില്‍ വരുന്ന വഴി വെള്ളം കെട്ടിക്കിടന്ന റോഡിലെ കുഴിയില്‍ വീണ് മരിച്ചത്. അതിന് ശേഷമാണ് ബില്‍ഹോര്‍ റോഡിലെ കുഴികള്‍ അടയ്ക്കാന്‍ തീരുമാനമെടുത്തത്. രാജ്യത്തെ റോഡുകള്‍ ഗര്‍ത്തരഹിതമാകുന്നതുവരെ താനിത് തുടരുമെന്നും അദ്ദേഹം അറിയിച്ചു.റോഡുകളുടെ കാര്യത്തില്‍ ബിഎംസിയും മുംബൈ മെട്രോപൊളിറ്റന്‍ റീജിയന്‍ ഡെവലപ്മെന്റ് അതോറിറ്റിയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തെക്കുറിച്ചുള്ള ചോദ്യത്തിന് ജനങ്ങള്‍ സ്വമേധയാ കുഴികള്‍ അടയ്ക്കാന്‍ തുടങ്ങിയാല്‍ പിന്നെ ഇത്തരത്തിലുള്ള തര്‍ക്കങ്ങളൊന്നും ഉണ്ടാകില്ലെന്നുമാണ് ബില്‍ഹര്‍ പറയുന്നത്.

0Shares