
കൊച്ചി: ദമ്പതികളെ ആക്രമിച്ചതിന് കസ്റ്റഡിയിൽ എടുത്ത യുവാക്കൾ ഒടുവിൽ പോലീസിന് തലവേദനയായി. മദ്യലഹരിയില്‍ പ്രതികള്‍ പോലീസിനെ അസഭ്യം പറയുകയും ലോക്കപ്പിലെ സാധമ സാമഗ്രികള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. പള്ളുരുത്തി സ്റ്റേഷനിലാണ് സംഭവം. മദ്യ ലഹരിയില്‍ പോലീസുകാര്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്ത പള്ളുരുത്തി സ്വദേശികളായ അജീഷ്, നിജില്‍, പെരുമ്ബടപ്പ് സ്വദേശി സുല്‍ഫിക്കര്‍ എന്നിവരെ റിമാന്‍ഡ് ചെയ്തു.
ബെെക്ക് യാത്രികരായ ദമ്പതികളെ ആക്രമിച്ചതിനാണ് മൂവരെയും പള്ളുരുത്തി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുമ്പോള്‍ തന്നെ മൂവരും മദ്യലഹരിയിലായിരുന്നു. ലോക്കപ്പിലേക്കു മാറ്റിയതോടെയായിരുന്നു പരാക്രമങ്ങള്‍ കൂടിയത്.
പ്രതികള്‍ ലോക്കപ്പില്‍ സ്വന്തം വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് പൊലീസുകാര്‍ക്ക മുന്നില്‍ നഗ്നത പ്രദര്‍ശിപ്പുക്കുകയും ലോക്കപ്പിലെ പെെപ്പ് കണക്ഷനും ബക്കറ്റുമെല്ലാം നശിപ്പിക്കുകയും ചെയ്തു. ദമ്പതികളെ ആക്രമിച്ചതിനു പുറമേ പൊതുമുതല്‍ നശീകരണത്തിനും ഇവര്‍ക്കെതിരെ കേസെടുത്തു. യുവാക്കളില്‍ രണ്ടു പേര്‍ക്കെതിരെ ലഹരിമരുന്നു കേസുകളും നിലവിലുണ്ട്.
