ബൈക്ക് ഓടിച്ചപ്പോള്‍ പിടികൂടാത്ത പോലിസ് കാര്‍ ഓടിച്ചതിന് തന്നെ പിടിക്കില്ലെന്ന് ബാലതാരം മീനാക്ഷി; വാഹനനിയമങ്ങള്‍ ലംഘിച്ച് നടത്തിയ 12കാരിയുടെ ഡ്രൈവിംഗ് വിവാദത്തില്‍

  • Post category:news
  • Reading time:1 min read
You are currently viewing ബൈക്ക് ഓടിച്ചപ്പോള്‍ പിടികൂടാത്ത പോലിസ് കാര്‍ ഓടിച്ചതിന് തന്നെ പിടിക്കില്ലെന്ന് ബാലതാരം മീനാക്ഷി; വാഹനനിയമങ്ങള്‍ ലംഘിച്ച് നടത്തിയ 12കാരിയുടെ ഡ്രൈവിംഗ് വിവാദത്തില്‍

തിരുവനന്തപുരം: വാഹനനിയമങ്ങള്‍ ലംഘിച്ച് 12കാരിയായ നടി മീനാക്ഷിയുടെ ഡ്രൈവിംഗ് വിവാദത്തില്‍. കഴിഞ്ഞ ദിവസം മീനാക്ഷി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഡ്രൈവിംഗ് വീഡിയോ ആണ് വിവാദത്തിലായിരിക്കുന്നത്. സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ വാഹനമോടിക്കുന്നത് നിയമലംഘനം അല്ലെന്നാണ് മീനാക്ഷിയുടെയും ആരാധകരുടെയും വാദം. ലൈസന്‍സ് ഇല്ലെങ്കിലും ഇതില്‍ നിയമലംഘനമൊന്നും ഇല്ലെന്നാണ് മീനാക്ഷി പറയുന്നത്.എന്നാല്‍ 18 വയസു പൂര്‍ത്തിയാവാത്ത മീനാക്ഷി വാഹനമോടിച്ചത് റോഡുനിയമങ്ങളുടെ ലംഘനം തന്നെയാണെന്നാണ് വിദഗ്ദ അഭിപ്രായങ്ങള്‍. മുമ്പ് താന്‍ ആര്‍. 15 ബൈക്ക് ഓടിച്ചിരുന്നെന്നും അന്നെന്നും പിടികൂടാത്ത പൊലീസ്, കാര്‍ ഓടിച്ചതിന് തന്നെ പിടിക്കില്ലെന്നും മീനാക്ഷി പറയുന്നു. റബ്ബര്‍ തോട്ടത്തിലൂടെ കാര്‍ ഓടിച്ച് മോഹന്‍ലാല്‍ സ്റ്റൈലില്‍ ഡയലോഗ് പറയുന്നതാണ് വീഡിയോ. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ രാജാവിന്റെ മകനിലെ ഫോണ്‍ നമ്പരുള്ള കാറാണ് മീനാക്ഷിയുടേത്. അമര്‍ അക്ബര്‍ അന്തോണി, ഒപ്പം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് മീനാക്ഷി.

0Shares