ആലപ്പുഴ: ബൈക്കിൽ മറ്റൊരു വാഹനമിടിച്ച് സഹോദരങ്ങൾ മരിച്ചു. അജേഷ് (37) അനീഷ് (35) എന്നിവരാണ് മരിച്ചത്. ഇടിച്ച വാഹനം നിർത്താതെ പോയതിനാൽ ഏത് വാഹമാണ് ഇടിച്ചതെന്ന് വ്യക്തമല്ല. ഇരുവരും ദേശീയപാതയില്‍ തങ്കി ബിഷപ്പ് മൂര്‍ സ്‌കൂളിനു സമീപം പുലർച്ചയോടെ വീണുകിടക്കുകയായിരുന്നു. ഇവരെ പിന്നീട് ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട്ടെ ജോലി സ്ഥലത്തു നിന്ന് ട്രെയിനില്‍ എറണാകുളത്തെത്തിയ അനീഷിനെയും കൂട്ടി അജേഷ് വീട്ടിലേക്കു പോകും വഴിയാണ് അപകടമുണ്ടായത്.
ബൈക്കിൽ അജ്ഞാത വാഹനമിടിച്ച് സഹോദരങ്ങൾ മരിച്ചു