ബേക്കറിയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; മലപ്പുറത്ത് ബസ്റ്റാൻഡിനുള്ളില്‍ തീപിടിത്തം

  • Post category:news
  • Reading time:1 min read
You are currently viewing ബേക്കറിയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; മലപ്പുറത്ത് ബസ്റ്റാൻഡിനുള്ളില്‍ തീപിടിത്തം

മലപ്പുറം: മലപ്പുറത്ത് ബസ് സ്റ്റാൻഡിനുള്ളിലെ ബേക്കറിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ രണ്ട് കടകള്‍ കത്തി നശിച്ചു. എടവണ്ണപ്പാറയിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. ബസ് സ്റ്റാൻഡിനുള്ളിലെ ബേക്കറിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

സംഭവ സമയത്ത് കടയില്‍ രണ്ട് ജീവനക്കര്‍ മാത്രമാണ് ഉണ്ടായിരുന്നത്. തീ പിടിച്ചപ്പോള്‍ ഇവര്‍ ഇറങ്ങി ഓടി. കൂടാതെ ബേക്കറിക്കു മുന്നില്‍ ബസ് കാത്തു നിന്നവരേയും പെട്ടെന്നു തന്നെ മാറ്റിയതിനാല്‍ വലിയ അപകടം ഒഴിവായി. പക്ഷെ ബേക്കറിക്കു സമീപമുണ്ടായിരുന്ന രണ്ട് കടകളിലേക്ക് തീപടര്‍ന്നു കയറി. ലഭ്യമായ വെള്ളം ഉപയോഗിച്ച്‌ തീ അണക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഉടന്‍ തന്നെ അഗ്നിശമന സേന യൂണിറ്റുകള്‍ എത്തി തീ അണക്കുകയായിരുന്നു. തീപിടിത്തമുണ്ടായ ബേക്കറി പൂര്‍ണമായും കത്തി നശിച്ചു. സമീപത്തെ രണ്ട് കടകള്‍ക്ക് ചെറിയ രീതിയിലുള്ള നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

0Shares