
ബുള്‍ബുള്‍ ചുഴലിക്കാറ്റിനിടെ ജനിച്ച കുഞ്ഞിന് ബുള്‍ബുള്‍ എന്ന് പേരിട്ട് മാതാപിതാക്കള്‍. മിഡ്നാപൂര്‍ സ്വദേശികളായ അശോക് ദോളി, സിപ്ര ദമ്പതികളാണ് കുഞ്ഞിന് ബുള്‍ബുള്‍ എന്ന് പേരിട്ടത്.
ശനിയാഴ്ചയാണ് സിപ്ര എന്ന യുവതി ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

തിങ്കളാഴ്ചയാണ് സിപ്രയ്ക്ക് ഡോക്ടര്‍മാര്‍ ഡേറ്റ് നല്‍കിയിരുന്നത്. എന്നാല്‍ ശനിയാഴ്ച വൈകിട്ട് 5.20 ഓടെ സിപ്രയ്ക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. രാത്രി 8.20 ഓടെയാണ് ഞങ്ങള്‍ ആശുപത്രിയിലെത്തി.
സിപ്രയെ ഉടന്‍ തന്നെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
8.50 ഓടെ ഞങ്ങളെ ആ സന്തോഷ വാര്‍ത്ത തേടിയെത്തി’- അശോക് ദോളി പറഞ്ഞു. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഭര്‍ത്താവും അച്ഛനും ചേര്‍ന്നാണ് കുഞ്ഞിന് ബുള്‍ബുള്‍ എന്ന് പേരിടാന്‍ തീരുമാനിച്ചതെന്ന് സിപ്ര പറയുന്നു.
