ബുര്‍ജ് ഖലീഫയ്ക്കു സമീപമുള്ള കെട്ടിടത്തില്‍ വന്‍ തീപിടിത്തം.

  • Post category:news
  • Reading time:1 min read
You are currently viewing ബുര്‍ജ് ഖലീഫയ്ക്കു സമീപമുള്ള കെട്ടിടത്തില്‍ വന്‍ തീപിടിത്തം.

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയ്ക്കു സമീപമുള്ള കെട്ടിടത്തില്‍ തീപിടിത്തം. നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. സംഭവമറിഞ്ഞ പോലീസും മറ്റു ഫയര്‍ എന്‍ജിനുകളും സ്ഥലത്തെത്തി അഗ്നി നിയന്ത്രണ വിധേയമാക്കി.

റെസിഡന്‍സ് ഫ്ളാറ്റുകളും ഷോപ്പിങ് കെട്ടിടങ്ങളും കച്ചവട സ്ഥാപനങ്ങളും നിരവധിയുള്ള പ്രദേശമാണിത്.

തീ മറ്റുകെട്ടിടങ്ങളിലേക്ക് പടരാതെ അണയ്ക്കാനായത് വന്‍ ദുരന്തം ഒഴിവാക്കി. തീപിടിത്തത്തെ തുടര്‍ന്ന് കിലോമീറ്ററോളം അകലെ വരെ പുക പടര്‍ന്നു. ആളപായമില്ല.

0Shares