ബുര്‍ക്ക, ഹിജാബ് തുടങ്ങിയ മുഖം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ക്കും വസ്തുക്കള്‍ക്കും ശ്രീലങ്കയില്‍ ഹോട്ടല്‍ നിരോധനമേര്‍പ്പെടുത്തി; പ്രതിഷേധം വ്യാപകമാകുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ബുര്‍ക്ക, ഹിജാബ് തുടങ്ങിയ മുഖം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ക്കും വസ്തുക്കള്‍ക്കും ശ്രീലങ്കയില്‍ ഹോട്ടല്‍ നിരോധനമേര്‍പ്പെടുത്തി; പ്രതിഷേധം വ്യാപകമാകുന്നു

തുടര്‍ച്ചയായി നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ മുഖം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ക്കും വസ്തുക്കള്‍ക്കും നിരോധനമേര്‍പ്പെടുത്തി ഹോട്ടല്‍ അധികൃതര്‍. ‘എല്ലാ ഫ്ലവര്‍ ഗാര്‍ഡ‍ന്‍ എന്ന റിസോര്‍ട്ടിലാണ് മുഖം മൂടുന്ന രീതിയിലുള്ള വസ്തുക്കള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. മുസ്ലീം വിഭാഗങ്ങള്‍ ധരിക്കുന്ന ഹിജാബ്, ബുര്‍ക്ക അടക്കമുള്ള വസ്ത്രങ്ങള്‍ക്കും ഹെല്‍മറ്റ് അടക്കമുള്ള വസ്തുക്കള്‍ക്കുമാണ് നിരോധനം. ശ്രീലങ്കയില്‍ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

ഏതെല്ലാം വസ്ത്രങ്ങള്‍ക്കും വസ്തുക്കള്‍ക്കുമാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് വ്യക്തമാക്കി ഹോട്ടല്‍ സൂചനാ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഈ ബോര്‍ഡുകളില്‍ ഹെല്‍മെറ്റ്, ബുര്‍ക്ക, ഹിജാബ്, കണ്ണിനുമുകളിലിടുന്ന കവര്‍, തലകൂടി മറയുന്ന രീതിയിലുള്ള ജാക്കറ്റുകള്‍ എന്നിവയും ഉള്‍പ്പെടുന്നു. ഹോട്ടലധികൃതരുടെ പ്രവര്‍ത്തികള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

മുസ്ലീം വിഭാഗം ധരിക്കുന്ന വസ്ത്രങ്ങള്‍ ഒഴിവാക്കിയ നടപടി മതവിഭാഗത്തെയാകെ ഭീകരവാദികളായി ചിത്രീകരിക്കുന്നതാണെന്നാണ് വിമര്‍ശനം.

0Shares