ബീഹാറിൽ സി.പി.ഐ സ്ഥാനാര്‍ത്ഥി കനയ്യ കുമാറിനെ വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്തിയിട്ടായാലും തോല്‍പ്പിക്കണം: ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്

  • Post category:news
  • Reading time:1 min read
You are currently viewing ബീഹാറിൽ സി.പി.ഐ സ്ഥാനാര്‍ത്ഥി കനയ്യ കുമാറിനെ വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്തിയിട്ടായാലും  തോല്‍പ്പിക്കണം: ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്

മുംബൈ: ബീഹാറിലെ ബെഗുസരായിയില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥി കനയ്യ കുമാർ വിജയിക്കുമെന്നും വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്തിയിട്ടായാലും കനയ്യയേ തോല്‍പ്പിക്കണമെന്നും ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. കനയ്യ ഒരിക്കലും ലോക്‌സഭയില്‍ എത്തില്ലെന്ന് ഉറപ്പാക്കണമെന്ന് സേനാ മുഖപത്രമായ സാമ്‌നയില്‍ എഴുതിയ ലേഖനത്തില്‍ റാവത്ത് ആവശ്യപ്പെട്ടു.

കനയ്യ ജയിച്ചാല്‍ ആ വിജയം ഭരണഘടനയുടെ പരാജയമാണെന്ന് ശിവസേനാ നേതാവ് അഭിപ്രായപ്പെട്ടു.
അതിനാല്‍ വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്തിയാണെങ്കിലും കനയ്യുടെ പരാജയം ഉറപ്പാക്കണം. കനയ്യ ഒരു വിഷക്കുപ്പിയാണെന്നും ലേഖനത്തില്‍ സഞ്ജത് റാവത്ത് ആക്ഷേപിച്ചു.ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ആയിരിക്കെ ബി.ജെ.പി വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ കനയ്യ കുമാര്‍ ജന്മനാടായ ബെഗുസരായിയിലാണ് ജനവിധി തേടുന്നത്. മണ്ഡലത്തില്‍ ബി.ജെ.പിയിലെ മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ് ആണ് ഇവിടെ കനയ്യയുടെ മുഖ്യ എതിരാളി.

0Shares