ബീഹാറില്‍ കക്കൂസ് നിര്‍മ്മിക്കാന്‍ പണമില്ലെന്ന് പറഞ്ഞ ഗ്രാമീണനോട് ജഡ്ജി പറഞ്ഞത്: ‘പണമില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ വില്‍ക്കൂ’; പരാമര്‍ശം സ്വച്ഛ് ഭാരത് കാംപെയ്‌നില്‍

  • Post category:news
  • Reading time:1 min read
You are currently viewing ബീഹാറില്‍ കക്കൂസ് നിര്‍മ്മിക്കാന്‍ പണമില്ലെന്ന് പറഞ്ഞ ഗ്രാമീണനോട് ജഡ്ജി പറഞ്ഞത്: ‘പണമില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ വില്‍ക്കൂ’; പരാമര്‍ശം സ്വച്ഛ് ഭാരത് കാംപെയ്‌നില്‍

ബീഹാര്‍: പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് കാംപെയ്‌നിന്റെ പ്രചാരണാര്‍ഥം ഔറംഗാബാദില്‍ നടത്തിയ പരിപാടിയില്‍ ശൗചാലയത്തിന്റെ ആവശ്യകതയെക്കുറിച്ച് പറയുന്നതിനിടെ ജഡ്ജി കക്കൂസ് നിര്‍മ്മിക്കാന്‍ പണമില്ലെന്ന് പറഞ്ഞ ഗ്രാമീണനോട് പറഞ്ഞത് വിവാദമാകുന്നു. പരിപാടിയില്‍ ശൗചാലയത്തിന്റെ ആവശ്യകതയെക്കുറിച്ച് പറയുന്നതിനിടെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. കക്കൂസ് നിര്‍മ്മിക്കാന്‍ പണമില്ലെന്ന് പറഞ്ഞ ഗ്രാമീണനോട്, ‘പണമില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ വില്‍ക്കൂ’ എന്നാണ് ബീഹാറിലെ ഔറംഗാബാദ് ജില്ലാ മജിസ്‌ട്രേറ്റ് കന്‍വാല്‍ തനൂജ് പറഞ്ഞത്.

നിങ്ങളുടെ ഭാര്യക്ക് 12,000 രൂപ പോലും വില കല്‍പ്പിക്കാത്തവര്‍ ഈ കൂട്ടത്തിലുണ്ടാവില്ലെന്നും അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ കൈ ഉയര്‍ത്താനും ആവശ്യപ്പെട്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. ഇതിനിടിയിലാണ് സദസിലിരുന്ന ഒരു ഗ്രാമീണന്‍ ശൗചാലയം നിര്‍മ്മിക്കാന്‍ പണമില്ലെന്ന് പറഞ്ഞത്. 2016 സെപ്റ്റംബറില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഹര്‍ ഘര്‍ നല്‍കാ ജല്‍, ശൗചാലയ് നിര്‍മാണം എന്നീ പദ്ധതികള്‍ പ്രകാരം ഒരു കുടുംബത്തിന് 12,000 രൂപ നല്‍കിയിരുന്നു.

0Shares