ഷില്ലോങ്: കന്നുകാലി കശാപ്പെന്ന പേരില്‍ അപ്രഖ്യാപിത ബീഫ് നിരോധനം നടപ്പാക്കിയ ബി.ജെ.പിയുടെ ആ തീരുമാനം തിരിഞ്ഞുകൊത്തുന്നു. കേരളത്തിലെന്ന പോലെ തന്നെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ബി.ജെ.പിയുടെ തീരുമാനം കടുത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ബീഫ് നിരോധനം നടപ്പാക്കാന്‍ കൂട്ട് നില്‍ക്കില്ലെന്ന് ബി.ജെ.പി ഘടകം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് പാര്‍ട്ടി വിട്ടത്. ഏകദേശം അയ്യായിരത്തിലധികം പേര്‍ ബി.ജെ.പി വിട്ടുകഴിഞ്ഞു. രണ്ട് ജില്ലാ പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ ഉള്ള നേതാക്കള്‍ ബീഫ് വിവാദത്തിന്റെ പേരില്‍ നേരത്തെ തന്നെ പാര്‍ട്ടി വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് തുറ മേഖലയിലെ ആയിരക്കണക്കിന് പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടത്.

നോര്‍ത്ത് ഗാരോ ഹില്‍ മേഖലയില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടിയാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത്. ബി.ജെ.പിയുടെ പ്രമുഖ നേതാവ് ബച്ചു മാ രക് ബി.ജെ.പി വിട്ടതിന് പിന്നാലെയാണ് ഇത്. കശാപ്പ് നിരോധനം അംഗീകരിക്കില്ലെന്നാണ് മേഘാലയയിലെ ജനങ്ങള്‍ ഒരുപോലെ പറയുന്നത്. ബീഫ് ഭക്ഷിക്കുന്ന സാധാരണക്കാരെ അടിച്ചമര്‍ത്തുന്ന സമീപനമാണ് ബി.ജെ.പിയുടേത് എന്ന് പാര്‍ട്ടി വിട്ട നേതാവ് ഗ്രഹാം ഡാന്‍ഡോ പറയുന്നു. കശാപ്പ് നിരോധിച്ച നടപടിയില്‍ പ്രതിഷേധിച്ച് അഞ്ച് മണ്ഡലം കമ്മിറ്റികള്‍ പിരിച്ച് വിട്ടതായും ഡാന്‍ഗോ പറയുന്നു. മേഘലയയിലെ ഗോത്രവര്‍ഗത്തിന് എതിരായ ബി.ജെ.പി നിലപാടുകളെ എതിര്‍ക്കുമെന്നും നേതാക്കള്‍ പ്രഖ്യാപിക്കുന്നു.