ബീഫിന് പിന്നാലെ മിനിനും നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍; 158 ഇനം മത്സ്യങ്ങളെയാണ് ഉത്തരവിന്റെ പരിധിയില്‍ കൊണ്ടുവന്നിരിക്കുന്നത്.

  • Post category:news
  • Reading time:1 min read
You are currently viewing ബീഫിന് പിന്നാലെ മിനിനും നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍; 158 ഇനം മത്സ്യങ്ങളെയാണ് ഉത്തരവിന്റെ പരിധിയില്‍ കൊണ്ടുവന്നിരിക്കുന്നത്.

ദില്ലി: ഹിന്ദുക്കളുടെ വിശ്വാസത്തിന്റെ ഭാഗമാണ് പശു എങ്കില്‍ മീന് ദൈവത്തിന്റെ അവതാരമാണ്. അതു കൊണ്ട് തന്നെ മീനിനും വിചിത്രമായ മറ്റൊരു നിയന്ത്രണവുമായി കേന്ദ്രം എത്തിക്കഴിഞ്ഞു. മീനുകളെ സ്ഫടിക ഭരണിയില്‍ സൂക്ഷിക്കരുതെന്നാണ് പുതിയ ഉത്തരവ്. കന്നുകാലികളെ കശാപ്പിനായി കാലിച്ചന്തകളില്‍ വില്‍ക്കുകയോ വാങ്ങുകയോ ചെയ്യരുതെന്ന നിയമം വഴി ബീഫ് കഴിക്കാന്‍ പാടില്ലാ എന്ന സംഘപരിവാര്‍ അജണ്ട നടപ്പാക്കികയ ബി.ജെ.പി ഇനി വൈകാതെ മീന്‍ കഴിക്കരുത് എന്ന് പറയുന്നതിലും അത്ഭുതപ്പെടാനില്ലല്ലോ. ബീഫ് നിരോധനം പാവം കച്ചവട വിപണിയെ സാരമായി ബാധിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അലങ്കാര മത്സ്യവിപണിയെ തകര്‍ക്കുന്ന പുതിയ നിയമം വന്നിരിക്കുന്നത്. അലങ്കാര മത്സ്യവളര്‍ത്തല്‍, നിയന്ത്രണം, വിപണനം എന്നിവയ്ക്കാണ് പരിസ്ഥിതി മന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അലങ്കാര മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതിനിടെയാണ് പരിസ്ഥിതി മന്ത്രാലയം നേരെ വിപരീതമായ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

158 ഇനം മത്സ്യങ്ങളെയാണ് ഉത്തരവിന്റെ പരിധിയില്‍ കൊണ്ടുവന്നിരിക്കുന്നത്. ഈ മത്സ്യങ്ങളെ സ്ഫടിക ഭരണിയില്‍ സൂക്ഷിക്കുന്നത് കുറ്റകരമാണെന്ന് ഉത്തരവില്‍ പറയുന്നു. മീനുകളുടെ ആരോഗ്യം സംരക്ഷിക്കാനാണ്രേത പുതിയ നിയമം. പ്രദര്‍ശനത്തിനായി അക്വേറിയ്ങ്ങള്‍ സ്ഥാപിക്കരുതെന്നും, അലങ്കാര മത്സ്യങ്ങള്‍ വില്‍ക്കുന്ന കടകളില്‍ മറ്റൊന്നിനേയും വില്‍ക്കാന്‍ പാടില്ലെന്നും പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നുണ്ട്. ബീഫ് വിഷയം നിരവധി പേരുടെ തൊഴിലിന് ഭീഷണി ആയതിന് പിന്നാലെ അലങ്കാര മത്സ്യങ്ങളുടെ തൊഴില്‍ മേഖലയ്ക്കാണ് ബി.ജെ.പി സര്‍ക്കാര്‍ കനത്ത തിരിച്ചടി നല്‍കിയിരിക്കുന്നത്. അലങ്കാര മത്സ്യം വളര്‍ത്തുന്ന കേന്ദ്രങ്ങള്‍, അവയ്ക്കുള്ള തീറ്റ നിര്‍മ്മാണ ഫാക്ടറികള്‍, പരിപാലന കോഴ്സുകള്‍ തുടങ്ങി വിപുലമായ മേഖലയാണിത്. വിശ്വാസത്തിന്റെ ഭാഗമായി പശുവിനെ മാറ്റി നിര്‍ത്തിയാല്‍ മീനും ദൈവത്തിന്റെ അവതാരമെന്ന നിലയ്ക്ക് നിരോധിക്കപ്പെടേണ്ടതല്ലേ എന്ന സോഷ്യല്‍ മീഡിയയിലെ തമാശയാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

0Shares