ബി.സി.ജി വാക്സിൻ അടക്കമുള്ള 21 അവശ്യ മരുന്നുകള്‍ക്ക് 50% വിലവര്‍ദ്ധനയുമായി കേന്ദ്രസര്‍ക്കാര്‍

  • Post category:news
  • Reading time:1 min read
You are currently viewing ബി.സി.ജി വാക്സിൻ അടക്കമുള്ള 21 അവശ്യ മരുന്നുകള്‍ക്ക് 50% വിലവര്‍ദ്ധനയുമായി കേന്ദ്രസര്‍ക്കാര്‍

ക്ഷയരോഗ പ്രതിരോധത്തിനുള്ള ബി.സി.ജി വാക്‌സിനടക്കമുള്ള 21 അവശ്യമരുന്നുകളുടെ വില കേന്ദ്രം 50 ശതമാനം വർദ്ധിപ്പിച്ചു. വയറിളക്കത്തിനും മറ്റും ഉപയോഗിക്കുന്ന മെട്രോനൈഡസോൾ , എലിപ്പനിക്കെതിരെയുള്ള ബെൻസിൽ പെൻസിലിൻ, അനുബന്ധ മരുന്നുകൾ, മലേറിയക്കെതിരെയുള്ള കോളറോഗിൻ, ചർമരോഗങ്ങൾക്കുള്ള ഡാപ്‌സോൺ, ന്യുമോണിയ അടക്കമുള്ള ശ്വാസകോശ രോഗങ്ങൾക്കുള്ള കോട്രിമോസോൾ, എയ്‌ഡ്‌സ്‌ രോഗികൾക്കുള്ള വിവിധ മരുന്നുകൾ. വിറ്റാമിൻ സി ഗുളികകൾ എന്നിങ്ങനെ 12 മരുന്നുകളുടെ വിലയാണ്‌ ഉയർത്തിയത്‌.

രണ്ട്‌ മുതൽ 20 രൂപവരെയായിരുന്നു ഇവയുടെ വില. ഉൽപ്പാദന ചെലവിനെക്കാൾ കുറഞ്ഞവില നിശ്‌ചയിച്ചുവെന്ന്‌ ആരോപിച്ച്‌ കമ്പനികൾ നിർമാണം നിർത്തിയ മരുന്നുകളുടെ വിലയാണ്‌ ദേശീയ മരുന്നുവില നിയന്ത്രണ അതോറിറ്റി (എൻ.പി.പി.എ) കുത്തനെ ഉയർത്തിയത്‌. പകരം മരുന്നുകൾ ഇല്ലാത്തതിനാലാണ്‌ വില ഉയർത്തിയതെന്നാണ് എൻ.പി.പി.എ നിലപാട്‌.

എലിപ്പനി അടക്കമുള്ള പകർച്ചപ്പനികളെ പ്രതിരോധിക്കാൻ തീവ്രശ്രമം നടത്തുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഈ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്ന്‌ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കമ്പനികൾ ഉൽപ്പാദനത്തിന്‌ തയ്യാറായില്ല.

‌ഘടകവസ്തുക്കളുടെ വില കൂടിയതുമൂലം ഈ മരുന്നുകൾ ഉൽപാദിപ്പിക്കാൻ നിർമാതാക്കൾ വിമുഖത കാട്ടുന്നതു പരിഗണിച്ചാണ് നടപടിയെന്നാണ് നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ്അതോറിറ്റിയുടെ വിശദീകരണം.ബി.സി.ജി വാക്സിൻ വില 8.75 രൂപ മെട്രോനൈഡസോൺ (400 മി.ഗ്രാം) 1.25 രൂപ, ക്ലോറോക്വൈൻ 1.16 രൂപ, വൈറ്റമിൻ സി (500 മി.ഗ്രാം) 1.34 രൂപ എന്നിങ്ങനെയാണ് നിലവിലുള്ള വില.

 

0Shares