ബി.ഡി.ജെ.എസ് ലയിക്കുമെന്ന് ബി.ജെ.പി കരുതേണ്ട: വെള്ളാപ്പള്ളി നടേശന്‍.

  • Post category:news
  • Reading time:1 min read
You are currently viewing ബി.ഡി.ജെ.എസ് ലയിക്കുമെന്ന് ബി.ജെ.പി കരുതേണ്ട: വെള്ളാപ്പള്ളി നടേശന്‍.

തിരുവനന്തപുരം: മലപ്പുറത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കേണ്ട ബാദ്ധ്യത ബി.ഡി.ജെ.എസ്സിന് ഇല്ലെന്ന് തുറന്നടിച്ച് എസ്. എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുന്നണി മര്യാദകളുടെലംഘനമാണ് നടന്നതെന്നും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായല്ല ബി.ജെ.പി സ്ഥാനാര്‍ത്ഥിയായാണ് എന്‍.ശ്രീപ്രകാശിനെ പ്രഖ്യാപിച്ചതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ എന്‍.ഡി.എ സംവിധാനം പ്രവര്‍ത്തിക്കുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബി.ഡി.ജെ.എസിനെ വിഴുങ്ങാമെന്ന് ബിജെപി കരുതേണ്ട. ബി.ഡി.ജെ.എസ് അണികള്‍ ബി.ജെ.പിയില്‍ ലയിക്കുമെന്നും കരുതേണ്ട. ബി.ഡി.ജെ.എസ് കേരളത്തില്‍ ബി.ജെ.പിയെക്കാള്‍ കരുത്തുള്ള പാര്‍ട്ടിയാണ്. ഏത് മുന്നണിയുമായി സഹകരിക്കാനും ഭാവിയില്‍ സാധ്യതയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു

0Shares