ബി. ഡി. ജെ. എസിനെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് സി. പി. ഐ

  • Post category:news
  • Reading time:1 min read
You are currently viewing ബി. ഡി. ജെ. എസിനെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് സി. പി. ഐ


തിരുവനന്തപുരം: കെ. പി. സി. സി പ്രസിഡന്റ് എം. എം. ഹസൻ യു. ഡി. എഫിലേക്ക് സ്വാഗതം ചെയ്തതിന് പിന്നാലെ, ബി. ഡി. ജെ. എസിനെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് സി. പി. ഐ. എന്‍. ഡി. എ സഖ്യകക്ഷിയായിട്ടും വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണപരിപാടികളില്‍ നിന്നും ബി. ഡി. ജെ. എസ് വിട്ടുനില്‍ക്കുന്ന സാഹചര്യത്തിലാണ് സി. പി. ഐയുടെ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

അവരൊക്കെ ഇടതുപക്ഷത്തെ ഉപദ്രവിക്കാവുന്ന പരമാവധി ഉപദ്രവിച്ചു, എന്നിട്ടാണ് അധികാരത്തില്‍ വരുന്നത്. അതുകൊണ്ട് തന്നെ ആ സാഹചര്യത്തില്‍ നിന്നും വ്യത്യാസം വരുന്നത് നല്ലതല്ലേ എല്‍ഡിഎഫിന്. അവര്‍ക്കൊക്കെ പുനര്‍വിചിന്തനം ഉണ്ടാകുകയാണെങ്കില്‍ ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്യാതിരിക്കണം- സി. പി. ഐയ്ക്ക് വേണ്ടി നയം വ്യക്തമാക്കി കാനം രാജേന്ദ്രന്‍ പറയുന്നു. ബി. ഡി. ജെ. എസിനൊക്കെ പുനര്‍വിചിന്തനം ഉണ്ടാകുകയാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്നാണ് സി. പി. ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം എസ്എന്‍. ഡി. പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

0Shares