കണ്ണൂര്‍: ബി.ജെ.പി കണ്ണൂര്‍ ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കലോത്സവത്തെ കാര്യമായി ബാധിച്ചു. ബി.ജെ.പി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയാന്‍ തുടങ്ങിയതോടെ മത്സരാര്‍ഥികളും അണിയറ പ്രവര്‍ത്തകരും ഉള്‍പ്പെടെ കലോത്സവത്തില്‍ പങ്കെടുക്കേണ്ടവരെല്ലാം പല സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്.

രാത്രി വൈകി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനാല്‍ കലോത്സവത്തിന് എത്തേണ്ട പലര്‍ക്കും ഇന്ന് രാവിലെയാണ് ഹര്‍ത്താല്‍ വിവരം അറിയുന്നത്. കലോത്സവത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയെങ്കിലും വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ അനുവദിക്കില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് അറിയിച്ചു. ഇത് ഏറ്റുപ്പിടിച്ച ഹര്‍ത്താല്‍ അനുകൂലികള്‍ പലയിടങ്ങളിലായി വാഹനങ്ങള്‍ തടയുന്നതാണ് കലോത്സവ നഗരിയില്‍ എത്തേണ്ട പലരേയും ബുദ്ധിമുട്ടിലാകുന്നത്. വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.