ബി. ജെ. പി ഹര്‍ത്താലില്‍ ആംബുലന്‍സുകള്‍ക്ക് നേരെയും ആക്രമണം; ഹര്‍ത്താല്‍ ദിനത്തിൽ ഇനി ആംബുലന്‍സുകളും സര്‍വീസ് നടത്തില്ല

  • Post category:news
  • Reading time:1 min read
You are currently viewing ബി. ജെ. പി ഹര്‍ത്താലില്‍ ആംബുലന്‍സുകള്‍ക്ക് നേരെയും ആക്രമണം; ഹര്‍ത്താല്‍ ദിനത്തിൽ ഇനി ആംബുലന്‍സുകളും സര്‍വീസ് നടത്തില്ല


തിരുവനന്തപുരം: ഞായറാഴ്ച കേരളത്തില്‍ ബി. ജെ. പി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ആംബുലന്‍സുകള്‍ക്ക് നേരെ അക്രമം ഉണ്ടായതിനെ തുടര്‍ന്ന് ഹര്‍ത്താല്‍ ദിനങ്ങളില്‍ സര്‍വീസ് നടത്തേണ്ടതില്ല എന്ന് തീരുമാനം. ആംബുലന്‍സ് ഡ്രൈവര്‍മാരുടെയും ടെക്നീഷ്യന്‍മാരുടെയും കൂട്ടായ്മയാണ് തീരുമാനം എടുത്തത്. കൊല്ലം , പാലക്കാട് , കണ്ണൂര്‍ ജില്ലകളിലായിരുന്നു കഴിഞ്ഞ ദിവസം ആംബുലൻസുകൾ ആക്രമണത്തിനിരയായത്.

ആക്രമണത്തിനിരയായാല്‍ പൊലീസ് സംരക്ഷണം ലഭിക്കാതെ പോകുന്നു . ജീവന് ഭീഷണി തുടങ്ങി നിരവധി പരാതികളാണ് ആംബുലന്‍സ് ഡ്രൈവര്‍മാരും ടെക്നീഷ്യൻമാരും ഉൾപ്പെടുന്ന അസോസിയേഷൻ ഉന്നയിക്കുന്നത്.

0Shares