ബി.ജെ.പി സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജും ജല പീരങ്കിയും  പ്രയോഗിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ബി.ജെ.പി സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജും ജല പീരങ്കിയും  പ്രയോഗിച്ചു

തിരുവനന്തപുരം: ശബരിമല വിഷയത്തിന്റെ പേരില്‍ സമരം നടത്തുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. ബി.ജെ.പി യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജും ജല പീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. അക്രമത്തില്‍ വനിതകള്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. അക്രമത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കൊച്ചിയിലും കോട്ടയത്തും നടന്ന പ്രതിഷേധ പ്രകടനങ്ങളിലും പോലീസ് ലാത്തി വീശി. കൊച്ചിയില്‍ കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് നടന്ന മാര്‍ച്ചിന് നേരെയാണ് പോലീസ് അതിക്രമം കാണിച്ചത്.ബിജെപിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ് സെക്രട്ടേറിയറ്റിലേക്ക് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. വൈകിട്ട് എല്ലാ പഞ്ചായത്തുകളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്റെ നിരാഹാരം ഇന്ന് എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. മരണം വരെ ഉപവാസവുമായി മുന്നോട്ട് പോകാനാണ് അദ്ദേഹത്തിന്റെ തീരുമാനം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ യുവമോര്‍ച്ച മാര്‍ച്ചിന് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു.

0Shares