ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മുന്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിക്കെതിരെ ബലാത്സംഗ കേസ്. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൂടിയായ സഞ്ജയ് കുമാര്‍ എന്നയാള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരാതി ഉയർന്നതോടെ ബി.ജെ.പി എല്ലാ പരിപാടികളിൽ നിന്നും ഇയാളെ മാറ്റി നിർത്തിയിരിക്കുകയാണ്. വാർത്താ ഏജൻസിയായ എ.എന്‍.ഐയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്.
പരാതിക്കാരിയായ യുവതി വാർത്താ ഏജൻസിയോട് പറഞ്ഞത് ഇങ്ങനെ: ‘സെക്രട്ടറി ലൈംഗികമായി ചൂഷണം ചെയ്തതിനെ കുറിച്ച് ഞാന്‍ പാര്‍ട്ടിക്ക് പരാതി നല്‍കിരുന്നു. എന്നാല്‍ അവര്‍ എന്നെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. എന്റെ ജീവനില്‍ എനിക്ക് പേടിയുണ്ട്. പക്ഷേ അയാള്‍ക്കെതിരെ കടുത്ത നടപടി തന്നെ സ്വീകരിക്കണമെന്നാണ് എന്റെ ആഗ്രഹം’ അയാൾ എനിക്ക് അശ്ലീല ചുവയുള്ള ടെക്സ്റ്റ് മെസേജുകളും അയക്കാറുണ്ടായിരുന്നു. ഉത്തരാഖണ്ഡിൽ ബി.ജെ.പി നടത്തുന്ന പരിപാടികളിൽ നിന്നും ഇയാളെ മാറ്റിനിർത്തിയതും ആരോപണത്തിൽ കഴമ്പുണ്ടെന്നാണ് വിവരം. ജോലി നല്‍കാമെന്ന വാഗ്ദാനം നല്‍കി യുവതിയെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഡെറാഡൂണിലെ ബല്‍ബീറിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് വെച്ചാണ് സംഭവം എന്നാണ് യുവതി പറയുന്നത്.
ബി.ജെ.പി മുന്‍ ജനറല്‍ സെക്രട്ടറിക്കെതിരെ ബലാത്സംഗ കേസ്; പീഡിപ്പിച്ചത് പാര്‍ട്ടി ആസ്ഥാനത്ത് വെച്ച്; യുവതിയുടെ പരാതി ഇങ്ങനെ