ബി.ജെ.പി പ്രവർത്തകരെ ആക്രമിച്ചത് രാത്രി 12 മണിയോടെ വീട്ടിൽ കയറി; ആക്രമണത്തിൽ പരിക്കേറ്റ രണ്ടുപേർ ആശുപത്രിയിൽ; ആശുപത്രിയിലും സംഘർഷം

  • Post category:news
  • Reading time:1 min read
You are currently viewing ബി.ജെ.പി പ്രവർത്തകരെ ആക്രമിച്ചത് രാത്രി 12 മണിയോടെ വീട്ടിൽ കയറി; ആക്രമണത്തിൽ പരിക്കേറ്റ രണ്ടുപേർ ആശുപത്രിയിൽ; ആശുപത്രിയിലും സംഘർഷം

ഇടുക്കി: തൊടുപുഴയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. രാത്രി 12 മണിയോടെ യുവമോര്‍ച്ച പ്രവര്‍ത്തകനായ അണ്ണായിക്കണ്ണം സ്വദേശി അരുണ്‍ ഷാജിയെ വീട്ടില്‍ കയറി അക്രമിക്കുകയായിരുന്നു. സി.പി.എം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു.

ആക്രമണത്തിൽ പരിക്കേറ്റ രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് ആശുപത്രിയില്‍ എത്തിയ സംഘം വീണ്ടും ആക്രമണം നടത്തിയെന്നാണ് വിവരം. ആശുപത്രിയുടെ ജനല്‍ ചില്ലുകളും തകർത്തതായും റിപ്പോർട്ടുണ്ട്.

0Shares