ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം തുടര്‍ന്നാല്‍ സി.പി.എം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി അവരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ; സോഷ്യല്‍ മീഡിയയില്‍ പാണ്ഡെക്ക് പൊങ്കാലയിട്ട് മലയാളികള്‍

  • Post category:news
  • Reading time:1 min read
You are currently viewing ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം തുടര്‍ന്നാല്‍ സി.പി.എം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി അവരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ; സോഷ്യല്‍ മീഡിയയില്‍ പാണ്ഡെക്ക് പൊങ്കാലയിട്ട് മലയാളികള്‍

ഛത്തീസ് ഗഢ്: കേരളത്തില്‍ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം തുടര്‍ന്നാല്‍ സി.പി.എം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി അവരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറിയും മുന്‍ എം.പിയുമായ സരോജ് പാണ്ഡെ. അമിത് ഷായുടെ നേതൃത്വത്തില്‍ ജനരക്ഷാ യാത്ര നടത്തുന്നത് ഇത് കാണിച്ച് കൊടുക്കാനാണെന്നും സരോജ് പാണ്ഡെ പറഞ്ഞു. രാജ്യത്ത് അധികാരത്തിലിരിക്കുന്നത് ഞങ്ങളാണ്. 11 കോടിയിലധികം അംഗങ്ങളുണ്ട് ഞങ്ങള്‍ക്ക്. വേണമെങ്കില്‍ കേരളത്തിലെ സര്‍ക്കാരിനെ ഞങ്ങള്‍ക്ക് പിരിച്ചുവിടാം. ജനാധിപത്യ മൂല്യങ്ങള്‍ക്കനുസരിച്ച് കേരളവും ബംഗാളും ഭരണം നടത്തണമെന്നും പാണ്ഡെ പറഞ്ഞു. അതേസമയം കേരളത്തിലെ സി.പി.എം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് പ്രസംഗിച്ച സരോജ് പാണ്ഡേയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല. കമന്റുകളില്‍ ഭൂരിഭാഗവും മലയാളത്തിലാണ്. ഹിന്ദിയില്‍ പൊങ്കാലയിടുന്നവരുമുണ്ട്. കേരളത്തേയും കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനേയും അധിക്ഷേപിച്ചതിന് ഇതിന് മുമ്പും ബി.ജെ.പി ദേശീയ നേതാക്കള്‍ മലയാളികളുടെ തെറിവിളി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. കേരളത്തെ സോമാലിയ എന്നു വിളിച്ച പ്രധാനമന്ത്രി മോദിക്കും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും എതിരെ അതിരൂക്ഷമായ സൈബര്‍ ആക്രമണമായിരുന്നു മലയാളികള്‍ നടത്തിയത്.

 

 

0Shares